Home DISTRICT NEWS ERNAKULAM കെ.എസ്.ആർ.ടി, സി ബസ്സിൽ യുവതിയെ ശല്യം ചെയ്ത 48 കാരൻ പിടിയിൽ

കെ.എസ്.ആർ.ടി, സി ബസ്സിൽ യുവതിയെ ശല്യം ചെയ്ത 48 കാരൻ പിടിയിൽ

0

മൂവാറ്റുപുഴ : കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത യുവതിയെ ബസിൽ വച്ച് ശല്യം ചെയ്ത ആൾ പിടിയിൽ. പല്ലാരിമംഗലം മാവുടിയിൽ താമസിക്കുന്ന പേഴക്കാപ്പിള്ളി അമ്പലത്തറയിൽ സുനിൽ (48) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 26 നു വൈകിട്ട് ആണ് സംഭവം കോട്ടയം പാലക്കാട് റൂട്ടിലാണ് സംഭവം. യുവതിയുടെ പരാതിയെ തുടർന്ന് പെരുമ്പാവൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സമാന സംഭവത്തിന് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. ഇൻസ്‌പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, എം.കെ.അബ്ദുൾ സത്താർ, എസ്.സി.പി.ഒമാരായ പി.എ.അബ്ദുൾ മനാഫ്, സി.കെ.മീരാൻ, ജിഞ്ചു.കെ.മത്തായി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Exit mobile version