Home LOCAL NEWS കെ ശശിധരന്‍ മെമ്മോറിയല്‍ മിനി ഹാന്റ്‌ബോള്‍ ചാംമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

കെ ശശിധരന്‍ മെമ്മോറിയല്‍ മിനി ഹാന്റ്‌ബോള്‍ ചാംമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

തൊടുപുഴ: കെ ശശിധരന്‍ മെമ്മോറിയല്‍ ജില്ലാ മിനി ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇടുക്കി ജില്ലാ ഹാന്റ്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കുമാരമംഗലം എം.കെ എന്‍ എം സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി അജീവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കുമാരമംഗലം ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് സജി ചെമ്പകശേരി ചാംമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു, ഫുട്‌ബോള്‍ അസോസിയേഷന്‍ ട്രഷറാര്‍ കെ.എം ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം റഫീക്ക് പള്ളത്തുപറമ്പില്‍,ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ സെക്രട്ടറി അന്‍വര്‍ ഹുസ്സൈന്‍ ജോയിന്‍ സെക്രട്ടറി അശ്വിന്‍ സത്യന്‍ അഖില്‍ വിനായക് എസ്,അജിത്ത് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Exit mobile version