Saturday, May 18, 2024

ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കാർ യാത്രക്കാരി മരിച്ചു

Social media share

കൂത്താട്ടുകുളം : എം.സി.റോഡിൽ മീഡിയ ജംഗ്ഷനിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കാർ യാത്രക്കാരി മരിച്ചു. പത്തനംതിട്ട കുമ്പള നല്ലൂർ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ സുഭദ്രാമ്മ (66)
ആണ് മരിച്ചത്. ഒപ്പം കാറിൽ യാത്ര ചെയ്തിരുന്ന ഹരികൃഷ്ണൻ (14) അഭിജിത്ത് (24) എന്നിവർക്ക് പരിക്കുണ്ട്. ചൊവ്വാഴ്ച രാവിലെ ഏഴിനാണ് അപകടം നടന്നത്. പാലാ റോഡിൽ നിന്നും എംസി റോഡിലേക്ക് വന്ന കാറിൽ മൂവാറ്റുപുഴ ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്.
പരിക്കേറ്റ സുഭദ്രാമ്മ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്‌കാരം പിന്നീട്. അനിത, അജിത,ആശ എന്നിവർ മക്കളാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

4,599FansLike
3,912FollowersFollow
21,700SubscribersSubscribe

Latest Articles