നാഷണൽ സ്കൂൾസ് കൗൺസിൽ മേഖലാ കലോത്സവം നവംബർ 27, 28 തീയതികളിൽ
ഓച്ചിറ: നാഷണൽ സ്കൂൾസ് കൗൺസിൽ സംഘടിപ്പിക്കുന്ന മേഖലാ കലോത്സവം നവംബർ 27, 28 തീയതികളിൽ ആലുംപീടിക ഗുരുദേവ പബ്ലിക് സ്കൂളിൽ വച്ച് നടക്കും. 27 രാവിലെ 9ന് സംഘടനാ രക്ഷാധികാരി അഡ്വ : പി എസ് ഷാജി പതാക ഉയർത്തും. തുടർന്ന് ചേരുന്ന സമ്മേളനത്തിൽ സി ആർ മഹേഷ് എംഎൽഎ പരിപാടികൾ ഉദ്ഘാടനം ചെയ്യും. സംഘടന വൈസ് പ്രസിഡന്റ് ബി എസ് ബിനു പ്രകാശ് അധ്യക്ഷത വഹിക്കും. ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല എസ് മുഖ്യ പ്രഭാഷണം നടത്തും ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം വരുൺ ആലപ്പാട് ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു പി എസ് എൻ ഡി പി ശാഖാ സെക്രട്ടറി ടി ഉദയൻ ഗുരുദേവ പബ്ലിക് സ്കൂൾ പിടിഎ പ്രസിഡണ്ട് ദിവ്യാ
ടിൻസൺ നാഷണൽ സ്കൂൾസ് കൗൺസിൽ ഭാരവാഹികളായ മേരി സബീന ഗോമസ്, പോൾ തോമസ്,ജാസ്മി എസ് എന്നിവർ സംസാരിക്കും. തുടർന്ന് വിവിധ വേദികളിലായി കലാ മത്സരങ്ങൾ നടക്കും. 28 വൈകിട്ട് ഏഴിനുചേരുന്ന സമാപന സമ്മേളനം എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. സംഘടന പ്രസിഡന്റ് ആർ സനജൻ അധ്യക്ഷത വഹിക്കും. കേരളം സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മാനേജിംഗ് ഡയറക്ടർ ഡോ: അനിൽ മുഹമ്മദ് മുഖ്യ പ്രഭാഷണവും വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്യും. സിനിമ നാടക നടൻ പ്രമോദ് വെളിയനാട് പ്രധാന അതിഥിയായി എത്തും. എസ് എം ട്രസ്റ്റ് ലൈഫ് ടൈം മെമ്പർ കെ വി സുധാകരൻ നാഷണൽ സ്കൂൾസ് കൗൺസിൽ ഭാരവാഹികളായ എ അജി,ഒ വിനോദ്, സിനു ഡാനിയൽ എന്നിവർ സംസാരിക്കും. കൊല്ലം ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ നിന്നായുള്ള വിവിധ സ്കൂളുകളിൽ നിന്ന് 1300ൽ പരം വിദ്യാർത്ഥികൾ എഴുപതോളം ഇനങ്ങളിലായി വിവിധ വേദികളിൽ മാറ്റുരയ്ക്കുമെന്ന് സംഘടനാ ഭാരവാഹികളായ സിനു ഡാനിയൽ, പോൾ തോമസ്, ഒ വിനോദ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
