Home LOCAL NEWS ന്യൂമാന്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം ഒരുവട്ടം കൂടി ശ്രദ്ധേയമായി

ന്യൂമാന്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം ഒരുവട്ടം കൂടി ശ്രദ്ധേയമായി

തൊടുപുഴ: ന്യൂമാന്‍ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി-അധ്യാപക സംഗമം ആയിരത്തിലധികം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ ന്യൂമനൈറ്റ് പ്രസിഡന്‍റ് അഡ്വ. ഇ. എ. റഹിം അധ്യക്ഷത വഹിച്ച യോഗം, കോളേജ് മാനേജര്‍ റവ. മോണ്‍. ഡോ. പയസ് മലേകണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. കോതമംഗലം രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. പോള്‍ നെടുമ്പുറത്ത് മുഖ്യപ്രഭാഷണം നടത്തി. കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ 50, 25 വര്‍ഷക്കാരേ പ്രത്യേകം ആദരിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബിജിമോള്‍ തോമസ്, മുന്‍ പ്രിന്‍സിപ്പാള്‍മാരായിരുന്ന പ്രൊഫ. എം. സി. ജോണ്‍, പ്രൊഫ. റ്റി. ഔസേപ്പച്ചന്‍, ഡോ. റ്റി. എം. ജോസഫ്, റവ. ഡോ. വിന്‍സന്‍റ് നെടുങ്ങാട്ട്, പ്രോഗ്രാം കണ്‍വീനര്‍ പ്രൊഫ. ബിജു പീറ്റര്‍, കോളേജ് ചെയര്‍മാന്‍ അല്‍ത്താഫ് സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ എല്ലാവരെയും പഴയ കോളേജ് ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

Exit mobile version