പാകിസ്താനിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് രാജിവയ്ക്കണമെന്ന് സൈനിക മേധാവി ഖമർ ജാവേദ് ബജ്വ. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷന്റെ ഈ മാസം നടക്കുന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ശേഷം രാജി നൽകണമെന്നാണ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്
നേരത്തെ രാജ്യത്തെ ചാരസംഘടനകളുടെ മേധാവി ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ സൈനിക മേധാവി ഖമർ ജാവേദ് ബജ്വ മറ്റ് മൂന്ന് മുതിർന്ന സൈനിക ജനറൽമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇമ്രാൻ ഖാനോട് രാജിനൽകാൻ ആവശ്യപ്പെട്ടത്..
ഇമ്രാൻ ഖാനെതിരെ അവിശ്വാസ പ്രമേയം പാകിസ്താൻ പാർലമെന്റ് വെള്ളിയാഴ്ച പരിഗണിക്കും. 28 നാകും പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നേക്കും. പ്രമേയത്തെ അനുകൂലിക്കുമെന്ന് ഭരണകക്ഷിയായ തെഹ്രി കേ ഇൻസാഫ് പാർട്ടി അറിയിച്ചു.