Saturday, May 18, 2024

പാലായില്‍ അടിയറവ് പറഞ്ഞ് സിപിഎം; ജോസിന്‍ ബിനോ നഗരസഭാദ്ധ്യക്ഷയാകും

Social media share

പാലാ: പാലാ നഗരസഭയില്‍ കേരളാ കോണ്‍ഗ്രസിനു മുന്നിൽ സിപിഎം അടിയറവ് പറഞ്ഞു. ചർച്ചയെ തുടർന്ന് ജോസിന്‍ ബിനോ നഗരസഭാദ്ധ്യക്ഷയാകും.സിപിഎം ഏരിയാ കമ്മറ്റി യോഗത്തിലാണു തീരുമാനം. പാലാ നഗരസഭയുടെ ചരിത്രത്തിലാദ്യമാണ് സിപിഎം അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്.ഇന്ന് 11 മണിയ്ക്കാണ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്. പത്തര വരെ പത്രിക നല്‍കാം.
സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തെ അദ്ധ്യക്ഷനാക്കുമെന്നായിരുന്നു പ്രചാരണം. എന്നാല്‍, കേരളാ കോണ്‍ഗ്രസ് (എം) ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഒടുവില്‍ ജോസിന് ബിനോയ്ക്കു നറുക്ക് വീണത്. നഗരസഭാ ഹാളില്‍ ബിജു പുളിക്കക്കണ്ടം കേരള കോണ്‍ഗ്രസ് (എം) അംഗം ബൈജു കൊല്ലംപറമ്പിലിനെ മര്‍ദ്ദിച്ചതാണ് എതിര്‍പ്പിനു കാരണം. സിപിഎം ചിഹ്നത്തില്‍ ജയിച്ച ഏക കൗണ്‍സിലറാണ് ബിനു പുളിക്കക്കണ്ടം. ബിനു ഉള്‍പ്പെടെ ആറ് കൗണ്‍സിലര്‍മാരാണ് സിപിഎമ്മിനുള്ളത്. മുന്‍ധാരണ അനുസരിച്ച് ആദ്യ രണ്ടുവര്‍ഷം കേരള കോണ്‍ഗ്രസി (എം) നും അതിനു ശേഷം ഒരു വര്‍ഷം സിപിഎമ്മിനും അടുത്ത രണ്ടു വര്‍ഷം വീണ്ടും കേരള കോണ്‍ഗ്രസ് (എം) നുമാണ് അദ്ധ്യക്ഷസ്ഥാനം. ആദ്യം ആന്റോ പടിഞ്ഞാറേക്കര ആയിരുന്നു അദ്ധ്യക്ഷന്‍.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

4,599FansLike
3,912FollowersFollow
21,700SubscribersSubscribe

Latest Articles