LATEST NEWS

Related Posts

DISTRICT NEWSERNAKULAMപിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ശാന്തഗിരി കോളേജിലെ അധ്യാപകൻ മരിച്ചു

പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ശാന്തഗിരി കോളേജിലെ അധ്യാപകൻ മരിച്ചു

മൂവാറ്റുപുഴ :പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അധ്യാപകൻ മരിച്ചു.വഴിത്തല ശാന്തഗിരി കോളേജിലെ എം.എസ്.ഡബ്യു വിഭാഗം അധ്യാപകൻ പാണേലി കൊമ്പനാട് കണ്ണാടൻ വീട്ടിൽ ആനന്ദ് (26)ആണ് മരിച്ചത്. ബുധൻ വൈകുന്നേരം ആറരയോടെ പെരുമ്പല്ലൂർ വിശുദ്ധ പത്താം പീയുസ് പള്ളിയ്ക്ക് സമീപമായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്ത് നിന്നും എത്തിയ പിക്കപ്പ് വാനും,ആരക്കുഴ ഭാഗത്ത് നിന്നു ആനന്ദ് വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.