Tuesday, May 14, 2024

പൂജപ്പുര ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ചു

Social media share

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ച നിലയില്‍. പോത്തന്‍കോട് സ്വദേശി ബിജു (47) ആണ് മരിച്ചത്. മോഷണക്കേസില്‍ ആറ്റിങ്ങല്‍ പൊലീസാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാവിലെ 5.45-ന് വാര്‍ഡന്‍ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടത്.സെല്ലിലെ ഗ്രില്‍ വാതിലിനു മുകളില്‍ കഴുത്തില്‍ കുരുക്കിട്ട നിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ നവംബര്‍ 24-നാണ് ബിജുവിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 12-ാം ബ്ലോക്കിലെ എൈസാലേഷന്‍ സെല്ലിലേക്കു മാറ്റിയത്. ആറ്റിങ്ങല്‍ സബ് ജയിലില്‍ റിമാന്‍ഡിലായിരിക്കേ പകര്‍ച്ചവ്യാധി സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

4,599FansLike
3,912FollowersFollow
21,700SubscribersSubscribe

Latest Articles