എന്നെ ഇവിടെ നിർത്തിയിട്ടു പോവുകയാണെങ്കിൽ ഞാൻ കാണത്തില്ല. അച്ഛൻ നോക്കിക്കോ. എന്നെക്കൊണ്ട് പറ്റത്തില്ല. ഞാൻ എന്തേലും ചെയ്യും. എനിക്കു പേടിയാകുന്നു അച്ഛാ… എനിക്ക് അങ്ങോട്ടു വരണം. ഇവിടെ എന്നെ അടിക്കും, എനിക്ക് പേടിയാ… എന്നെക്കൊണ്ട് പറ്റൂലാ അച്ഛാ..
ഇത് നാടിന്റെ മസസ്സാക്ഷി ഉണര്‍ത്തുന്ന നിലവിളിയായി ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു
കൊല്ലം : വിസ്മയ സ്ത്രീധന പീഡന മരണക്കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി വ്ിധിച്ചു. സ്ത്രീധന പീഡന മരണം ആത്മഹ്യ പ്രേരണ, സ്ത്രീധന പീഡന എന്നീ കുറ്റങ്ങൾ പ്രതിക്ക് മേൽ നിലനിൽക്കുമെന്ന് കൊല്ലം ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ്് കോടതി ജഡ്ജി കെ എൻ സുജിത്ത് വിധിച്ചു. ശിക്ഷ നാളെ പ്രഖ്യാപിക്കും.് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 ബി ശരിവെച്ചു കൊണ്ട് കോടതി വിധിച്ചു. സാക്ഷി മൊഴി കളും ഡിജിറ്റൽ തെളിവുകളും ആത്മഹത്യ പ്രേരണയായ 306 ാം വകുപ്പ പ്രകാരവും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ജൂൺ 21ന് പുലർച്ചെയാണ് നിരന്തര പീഡനത്തെതുടർന്ന് ഭർതൃഗൃഹത്തിലെ കുളിമുറിയിൽ വിസ്മയ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്ട വിധി കേൾക്കാൻ വിസ്മയയുടെ പിതാവും ബന്ധുക്കളും കോടതിയിൽ എത്തിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥനായ കിരൺകുമാർ ഭാര്യയെ മർദിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നാണ് പ്രോസിക്യൂഷൻ കേസ്. പത്തുവർഷത്തിലേറെ തടവ് ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരിക്കുന്നത്.
ഐപിസി 304 ബി
സ്ത്രീധന പീഡനത്തെ തുടർന്നുളള മരണത്തിൻറെ പേരിലാണ് ഈ വകുപ്പ് ചുമത്തിയിരിക്കുന്നത്. ഏഴു വർഷത്തിൽ കുറയാതെയുളള തടവോ അല്ലെങ്കിൽ ജീവപര്യന്തമോ ആണ് ഈ വകുപ്പിൽ കിട്ടാവുന്ന പരമാവധി ശിക്ഷ
ഐപിസി 498 എ
സ്ത്രീധനത്തിൻറെ പേരിലുളള പീഡനത്തിനെതിരായ വകുപ്പ്. മൂന്നു വർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റം
ഐപിസി 306ആത്മഹത്യാ പ്രേരണ കുറ്റം. പത്തു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ഐപിസി 306
ഐപിസി 323
ശാരീരികമായ ഉപദ്രവത്തിനെതിരായ വകുപ്പാണിത്. ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം. ഒപ്പം പിഴയും പ്രതിയിൽ നിന്ന് ഈടാക്കാനാകും.
ഐപിസി 506
ഭീഷണിപ്പെടുത്തലിനെതിരെ ചുമത്തുന്ന വകുപ്പാണ് ഐപിസി 506. കുറ്റം തെളിയിക്കാനായാൽ രണ്ടു വർഷം വരെ തടവു ശിക്ഷയും പിഴയും പ്രതിക്ക് ലഭിക്കാം
ഇതിനു പുറമേയാണ് സ്ത്രീധന നിരോധന നിയമത്തിലെ 3,4 വകുപ്പുകളും കിരൺ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടു വർഷം വരെ തടവു ശിക്ഷയും പിഴയും ഈടാക്കാവുന്ന കുറ്റമാണിത്.
ചുമയത്തിയിരിക്കുന്ന വകുപ്പുകൾ പ്രകാരമുളള കുറ്റങ്ങളെല്ലാം തെളിയിക്കാനായാൽ പത്തു വർഷമെങ്കിലും തടവുശിക്ഷ പ്രതിയായ കിരണിന് ലഭിക്കുമെന്നുളള പ്രതീക്ഷയിലാണ് പ്രോസിക്യഷൻ.
ശാസ്ത്രീയ തെളിവുകളുടെ സമാഹരണമായിരുന്നു വിസ്മയ കേസ് അന്വേഷണത്തിലെ പ്രധാന വെല്ലുവിളിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാർ. പറഞ്ഞു.
പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകൾ ഉൾപ്പടെ 12 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി.