Home DISTRICT NEWS KOLLAM സഹപാഠികൾ ഒന്നിച്ചു. ജോൺ എഫ്. കെന്നഡി സ്കൂളിന് തിളക്കമാർന്നനേട്ടം

സഹപാഠികൾ ഒന്നിച്ചു. ജോൺ എഫ്. കെന്നഡി സ്കൂളിന് തിളക്കമാർന്നനേട്ടം

0

സഹപാഠികൾ ഒന്നിച്ചു. ജോൺ എഫ്. കെന്നഡി സ്കൂളിന് തിളക്കമാർന്നേ നേട്ടം.

കരുനാഗപ്പള്ളി: 2003- ൽ കൊല്ലം റവന്യൂ ജില്ലാ കലാതിലകവും 2008 – ൽ കേരള യൂണിവേഴ്സിറ്റി കലാതിലകവുമായിരുന്ന മീരാ സിറിലും കെന്നഡി സ്കൂളിൽ തന്റെ സഹപാഠിയായിരുന്ന രശ്മി ആർ.എസും കൈകോർത്തപ്പോൾ സബ്ജില്ലാ കലോൽസവത്തിലും ജില്ലാ കലോൽസവത്തിലും കെന്നഡി സ്കൂളിന് തിളക്കമാർന്ന നേട്ടം. മീര കെന്നഡി സ്കൂളിൽ ഇംഗ്ലീഷ് അദ്ധ്യാപികയാണെങ്കിൽ രശ്മി ശ്രീ വാണീശ്വരീ നൃത്തവിദ്യാലയം നടത്തുന്ന നൃത്താദ്ധ്യാപികയാണ്. ഇവരുടെ ശിഷ്യരാണ് ഹൈസ്കൂൾ ആൺകുട്ടികളുടെ കേരള നടനത്തിന് എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനത്തെത്തിയ അദ്വൈത് കൃഷ്ണയും പെൺകുട്ടികളുടെ കേരള നടനത്തിന് എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അമൃത ലക്ഷ്മിയും. രണ്ടു പേരും കെന്നഡി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ ആണ് .

Exit mobile version