Top 5 This Week

Related Posts

വീണ്ടും വരും മാർച്ചുകൾ,ധൈര്യമുണ്ടെങ്കിൽ തടയാൻ നോക്ക് ; സിപിഎം

മൂവാറ്റുപുഴ : മാത്യുകുഴൽനാടൻ എംഎൽഎയുടെ ഓഫീസിലേക്ക് പ്രതിഷേധം ആവർത്തിച്ചാൽ സിപിഎം ഏരിയാകമ്മിറ്റി ഓഫീസിലേക്ക് തിരിച്ചും മാർച്ച് ചെയ്യുമെന്ന് കോൺഗ്രസ് ബ്‌ളോക്ക് പ്രസിഡന്റുമാരുടെ പ്രസ്താവനയെ വെല്ലുവിളിച്ച് സിപിഎം. വീണ്ടും വരും മാർച്ചുകൾ, ധൈര്യമുണ്ടെങ്കിൽ തടയാൻ നോക്ക് എന്നാണ് സിപിഎം ഏരിയാകമമിറ്റിയംഗം സജി ജോർജ് ഫേസ്ബുക്കിൽകുറിച്ചിരിക്കുന്നത്.

ബ്ലോക്ക് പ്രസിഡന്റുമാരുടെ ഭീഷണി കേട്ട് മൂവാറ്റുപുഴയിലെ സിപിഐ എം അയ്യോ പേടിച്ച് നടുങ്ങിയിരിക്കുകയാണ് .
മൂവാറ്റുപുഴ എംഎൽഎ മാധ്യമ ശ്രദ്ധ നേടാൻ സിപിഐ (എം)നെതിരെയും, ജനപ്രിയ നേതാക്കൾക്കെതിരെയും നിരന്തരം നടത്തുന്ന കള്ള പ്രചരണം അവസാനിപ്പിക്കാൻ ആദ്യം പറ…
എംഎൽഎയുടെ ഭൂമി കൈയ്യേറ്റവും അഴിമതിയും, മണ്ഡലത്തിലെ വികസന മുരടിപ്പും പൊതു സമൂഹത്തിൽ തുറന്നു കാണിച്ചുകൊണ്ട് വീണ്ടും വീണ്ടും വരും മാർച്ചുകൾ…
ധൈര്യമുണ്ടെങ്കിൽ തടയാൻ നോക്ക്! പണ്ടൊരിക്കൽ ഒരു മാർച്ച് നടത്തിയത് ബ്ലോക്ക് പ്രസിഡന്റുമാർക്ക് ഓർമ്മയുണ്ടെന്ന് വിചാരിക്കുന്നു… ഉടുതുണി ഇല്ലാതെ നേതാക്കന്മാർ കച്ചേരിത്താഴത്തുകൂടി ഓടിയ ചരിത്രം
ഓർക്കുന്നത് നല്ലതായിരിക്കും… എന്നാണ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
നാട്ടിൽ സമാധാന അന്തരീക്ഷം നിലനിർത്തുക എന്നത് സി പിഐ എമ്മിന്റെ മാത്രം ബാധ്യതയാണെന്ന് ഞങ്ങൾ കരുതുന്നില്ല. എന്ന് പ്രത്യേകം ഓർമിക്കുകയും ചെയ്യുന്നു.
മാത്യു കുഴൽനാടൻ എംഎൽഎയുടെ ഓഫീസിലേക്ക് സി.പി.എം നിരന്തരം മാർച്ച് നടത്തി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കോൺഗ്രസ് കോൺഗ്രസ് മൂവാറ്റുപുഴ, മഞ്ഞള്ളൂർ ബ്‌ളോക്ക് പ്രസിഡന്റുമാരായ സാബുജോൺ, സുഭാഷ് കടയ്‌ക്കോട് എന്നിവർ ആരോപിച്ചിരുന്നു. ജനാധിപത്യ മര്യാദ പാലിച്ചില്ലെങ്കിൽ കോൺഗ്രസ് പാർട്ടി തിരിച്ചു സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും ഇരുവരും അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 11 തവണയാണ് സി.പി.എം ഇത്തരത്തിൽ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നതിനപ്പുറം യാതൊരു കഴമ്പും ഇല്ലാത്ത കാര്യങ്ങളാണ് സിപിഎം ഉന്നയിക്കുന്നത്.

സംസ്ഥാന ഭരണം കയ്യിലുണ്ടായ കഴിഞ്ഞ 5 വർഷങ്ങളിൽ വിജിലൻസ് ഉൾപ്പെടെ ആറോളം അന്വേഷണങ്ങളാണ് മാത്യു കുഴൽനാടൻ എം.എൽ.എയ്‌ക്കെതിരെ സർക്കാർ നടത്തിയത്. എന്നാൽ ഈ അന്വേഷണങ്ങളിലൊന്നും തന്നെ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതിന്റെ ജാള്യത മറയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബ്ലോക്ക് പ്രസിഡന്റുമാർ പ്രസ്താവിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles