മാത്യുകുഴല്നാടന് എംഎല്‍എ യുടെയുടെ ഓഫീസിലേക്ക് സിപിഎം മാർച്ച് നടത്തി
മൂവാറ്റുപുഴ : മഹാരാജാസ് കോളേജില്‍ വിദ്യാര്‍ഥികള്‍ മന്ത്രി ജോജി എം. ജോണിനോട് ന്യായമായ ചോദ്യമാണ് ചോദിച്ചതെന്നും അതിനോട് പ്രതികരിക്കാതെ തട്ടിക്കയറുകയും ആക്രോഷിക്കുകയുമാണ് മന്ത്രി ചെയ്തതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് പറഞ്ഞു. സംഘ്പരിവാറിനോട് മൃദുസമീപനം സ്വീകരിക്കുന്ന സര്‍ക്കാര്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെമേല്‍ കുതിരകയറുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പിണറായി വിജയനെയും കുടുംബത്തെയും കേസിലൂടെ വേട്ടയാടുന്നുവെന്ന് ആരോപിച്ച് മാത്യുകുഴല്നാടന് എംഎല്‍എ യുടെയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ്. സതീഷ്
എസ്.സതീഷ് ന്റെ പ്രസംഗം കേള്‍ക്കാം
കാലടി സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയത് നാടകാവിഷ്കാരമാണ് സര്‍ഗാത്മക സമരമായിരുന്നു. ശവദാഹമെന്നത് അവിടത്തെ സംഘ്പരിവാര്കാരനായ പിആര്‍ഒയും മറ്റും കെട്ടിച്ചമച്ചതാണ്. അതിനു കൂട്ടുനിന്ന മന്ത്രിയോട് ന്യായമായ ചോദ്യമാണ് മഹാരാജാസിലെ വിദ്യാര്‍ഥികള്‍ ചോദിച്ചത്.
പിണറായി വിജയനും കുടുംബത്തിനുമെതിരെ കള്ളക്കേസുമായി മാത്യുകുഴല്നാടന് നടക്കുന്നു. ഇഡിയോടൊപ്പം ചേര്‍ന്ന് വേട്ടയാടുന്നതിന് നടക്കുന്ന രണ്ടുപേരില്‍ ഒരാണ് മാത്യുകുഴല്നാടന്, മറ്റൊരാള്‍ ബിജെപി നേതാവായ ഷോണ്‍ ജോര്‍ജാണ്. ഇത് ഇന്ത്യാസഖ്യത്തിന്റെ നലപാടാണോയെന്ന് എസ്. സതീഷ്. കിഫ്ബിയെ തകര്‍ക്കാനും വികസനം തടയാനും കള്ളപ്രചാരണം നടക്കുന്നു.ആനച്ചാലില്‍ ഭൂമി തട്ടിപ്പ് നടത്തിയ ആളാണ് കുഴല്‍നാടനെന്ന് ആരോപണം ആവര്‍ത്തിച്ചു.
യോഗത്തില്‍ സിപിഎം ഏരിയാ കമമിറ്റിയംഗം യു.ആര്. ബാബു അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു സ്വാഗതം പറഞ്ഞു.


