മൂവാറ്റുപുഴ: വോട്ട് അവകാശം സംരക്ഷിക്കുന്നതിനുള്ള സമരം പൗരത്വം ഉറപ്പുവരുത്തുന്നതിനുള്ള സമരമാണെന്ന് ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റും പ്രമുഖ ഗാന്ധിയനുമായ പ്രൊഫസര് ഡോ. എം.പി മത്തായി പറഞ്ഞു. ജനകീയ പ്രതിരോധ സമിതി മൂവാറ്റുപുഴ മേഖലാ കമ്മിറ്റി മൂവാറ്റുപുഴ നെഹ്റു പാര്ക്കില് സംഘടിപ്പിച്ച് ജനകീയ സമരത്തിന് ഐക്യദാര്ഢ്യം അര്പ്പിച്ചുകൊണ്ടുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
എല്ലാവരെയും ഉള്ക്കൊള്ളുന്നതായിരുന്നു രാജ്യത്തിന്റെ മാതൃക.ഇപ്പോള് എസ്ഐആര് അല്ല എസ്ഇ ആര് സ്പെഷല് എക്സ്ക്ളൂഷന് റിവിഷന് ആണ് നടക്കുന്നത്. ഭാരതീയന് എന്ന് സമ്മതിക്കുന്ന എല്ലാവരെയും ചേര്ത്തുകൊണ്ടാണ് പ്രഥമ വോട്ടര് പട്ടിക തയ്യാറാക്കിയത്. ഇന്ന് ഭരണകൂടത്തിന് ബോധ്യമുളള ആളുകള്മാത്രം പൗരന്മാരായി ഇരുന്നാല് മതിയെന്നും വോട്ട് ചെയ്താല്മതിയെന്നും അപകടകരമായ സാഹര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. കോടികണക്കിനു ജനങ്ങള് ഒരു രാജ്യത്തെയും പൗരന്മാരല്ലാതെ മാറുന്ന സ്ഥിയുണ്ടാകാതിരിക്കുന്നിനുവേണ്ടിയാണ് ഗ്യാനേഷ്കുമാറിനെതിരെയുള്ള സമരമെന്നും പ്രൊഫസര് എം.പി മത്തായി പറഞ്ഞു.

യോഗത്തില് ജനകീയ സമരസമിതി മേഖലാ പ്രസിഡന്റ് എം.ഷാഹുല് ഹമീദ് അദ്ധ്യക്ഷത വഹിച്ചു.പി.എസ്എ. ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫസര് വിന്സന്റ് മാളിയേക്കല് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെജി ഷാനവാസ് , പ്രൊഫസര് ജോയി മൈക്കില്,പി.പി. എബ്രഹാം, അഡ്വ സി.പി. ജോണി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് നൗഷാദ് പ്ലാമൂട്ടില്, മുതിര്ന്ന മാധ്യമ പ്രവര്ത്തകന് കെ.എം.അബ്ദുല് മജീദ്, മുന്. മുനിസിപ്പ്ല് ചെയര്മാന് എം.എ.സഹീര്, പിഎം.ഏലീയാസ്, പ്രകാശ് ശ്രീധരന്, പി.എ. അബ്ദുസ്സമദ്, പി.ബി.ജിജീഷ് , പ്രകാശ് ശ്രീധരന്, ഷബീബ് എവറസ്റ്റ്, അസീസ് കുന്നപ്പിള്ളി, വിജി മനോജ്, കെ.എച്ച്. കരീം , എന്നിവര് പ്രസംഗിച്ചു. ജെപിഎസ് മേഖലാ സെക്രട്ടറി സോണി വര്ക്കി സ്വാഗതവും, നസീര് അലിയാര് നന്ദിയും പറഞ്ഞു.
കച്ചേരിത്താഴത്ത് ഗാന്ധി പ്രതിമയില് പുഷ്പാര്ച്ചനക്കുശേഷം ഗ്യാനേഷ് കുമാര് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നഗരത്തില് പ്രകടനവും നടത്തി. പ്രൊഫസര് എം.പി.മത്തായി ഐക്യദാര്ഡ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാമൂഹ്യ -സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര് പരിപാടിയില് പങ്കാളിയായി
ഐക്യദാര്ഡ്യ പ്രതിജ്ഞ
ജനാധിപത്യത്തിന്റെ ആണിക്കല്ലായ നിഷ്പക്ഷവും, നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പ് മുഖ്യ ഭരണകക്ഷിക്ക് അനുകൂലമാക്കി മാറ്റാൻ ചീഫ് ഇലക്ഷൻ കമ്മിഷണറെ ഉപയോഗിച്ച് കേന്ദ്രഭരണകൂടം നടത്തിവരുന്ന ജനാധിപത്യവിരുദ്ധവും, ആധാർമ്മികവുമായ അട്ടിമറിശ്രമങ്ങളെ പ്രതിരോധിക്കുന്നതിനുവേണ്ടി രാജ്യവ്യാപകമായി നടന്നുവരുന്ന ജനകീയ പ്രതിരോധത്തോട് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി മുവാറ്റുപുഴ മേഖല കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള ഈ ജനകീയ കൂട്ടായ്മ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
സമാധാനപരമായ ജനകീയ പ്രതിരോധത്തിലൂടെ, എന്തുവിലകൊടുത്തും ഇന്ത്യൻ ജനാധിപത്യത്തെയും, ഇന്ത്യൻ ഭരണഘടനയെയും സംരക്ഷിക്കുമെന്നും ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു.


