Top 5 This Week

Related Posts

ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ  കൂട്ടായ്മ നാളെ (ബുധന്‍)  മൂവാറ്റുപുഴയില്‍

മൂവാറ്റുപുഴ : ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിനുവേണ്ടി രാജ്യത്താകെ നടക്കുന്ന ജനകീയ സമരത്തിന് പിന്തുണ അര്‍പ്പിച്ച് ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന  ഐക്യദാര്‍ഢ്യ കൂട്ടായ്മ ബുധനാഴ്ച  മൂവാറ്റുപുഴയില്‍ നടക്കും. 

രാവിലെ 8.30 ന് കച്ചേരിത്താഴത്ത് മുനിസിപ്പല്‍ ഓഫീസിനുമുന്നിലുള്ള ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് 9 ന് നെഹ്റുപാര്‍ക്കില്‍ യോഗവും ചേരും. പ്രമുഖ ഗാന്ധിയനും ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്‍റുമായ പ്രൊഫ. ഡോ.എം.പി മത്തായി ഉദ്ഘാടനം ചെയ്യും. വിവിധ വിദ്യാര്‍ഥി സംഘടന പ്രതിനിധികളും, ജനപ്രതിനിധികളും , സാമൂഹ്യ- സാസ്കാരിക സംഘടനാ നേതാക്കളും പങ്കെടുക്കും.

എസ്.ഐ.ആര്‍ നിര്‍ത്തിവയ്ക്കുക, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്കുമാര്‍ രാജിവയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും , വിദ്യാര്‍ഥികളും യുവജനങ്ങളും നടത്തുന്ന സമരം അടിച്ചമര്‍ത്തുന്നതിന് അതിക്രൂരമായ നടപടികളാണ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. മര്‍ദ്ദനവും ജയില്‍വാസവും ഉള്‍പ്പെടെ നേരിട്ടാണ് ഓരോദിനവും സമരം മുന്നോട്ടുപോകുന്നത്. ഇത്തരം സാഹചര്യത്തില്‍ ജനാധിപത്യ അവകാശം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള സമരത്തിന് പിന്തുണ അര്‍പ്പിക്കേണ്ടത് ഓരോ പൗരന്‍റെയും കടമയാണെന്ന് ജനകീയ പ്രതിരോധ സമിതി നേതാക്കള്‍ പ്രസ്താവിച്ചു. 

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ രാവിലെ 8.30 ന് കച്ചേരിത്താഴത്ത് ഗാന്ധിപ്രതിമക്കുസമീപം എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles