മൂവാറ്റുപുഴ : 10 വർഷം പ്രതിപക്ഷത്ത് ഇരുന്നപ്പോൾ പേടിച്ചിട്ടില്ല, പിന്നെ ആണോ ഇപ്പോൾ ;
വിരട്ടലും ഭീഷണിയും വേണ്ടെന്ന് സിപിഎമ്മിനോട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തിൽ
മാത്യുകുഴൽനാടൻ എംഎൽഎയുടെ ഓഫീസിലേക്ക് പ്രതിഷേധം ആവർത്തിച്ചാൽ സിപിഎം ഏരിയാകമ്മിറ്റി ഓഫീസിലേക്ക് തിരിച്ചും മാർച്ച് ചെയ്യുമെന്ന് കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റുമാരുടെ പ്രസ്താവനയെ വെല്ലുവിളിച്ച സിപിഎം. ഏരിയാകമ്മിറ്റിയംഗത്തിനു മറുപടിയാണ് എബി പൊങ്ങണത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.
സിപിഎം ജനങ്ങളെ മാർച്ച് നടത്തി ബുദ്ധിമുട്ടിക്കുക ആണെന്നും കഴിഞ്ഞ 5 വർഷം 11 മാർച്ച് സിപിഎം നടത്തിയിട്ട് മാത്യുകുഴൽനാടന്റെ ഭൂരിപക്ഷം് 42829 ആയി ഉയർന്നു. മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ ഇടതുപക്ഷം സംപൂജ്യരായി. സിപിഎം തെറ്റ് തിരുത്തരുത് എന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത് എന്നും ഇങ്ങനെ തുടരുന്നതാണ് കോൺഗ്രസിന് നല്ലത് എന്നും എബി അഭിപ്രായപ്പെട്ടു
ഫേസ് ബുക്ക് കുറിപ്പ് പൂർണമായും വായിക്കാം
മുവാറ്റുപുഴയിലെ കോൺഗ്രസിനെ വെല്ലുവിളിച്ച് കൊണ്ട് സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ ഒരു പോസ്റ്റ് സോഷ്യൽ മീഡിയ വഴി കണ്ടു.
ഇത്തരത്തിൽ ഉള്ള ജല്പനങ്ങൾക്ക് സത്യത്തിൽ മറുപടി പറയേണ്ടതില്ല എന്നാണ് എപ്പോഴും എന്റെ നിലപാട്.
”അനാവശ്യമായി മുവാറ്റുപുഴ MLA ഓഫീസിലേക്ക് മാർച്ച് നടത്തി പൊതു ജനങ്ങളെ ബുദ്ധിമുട്ടിച്ചാൽ സിപിഎം ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും എന്നാണ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മാർ പറഞ്ഞത്”
സമാധാനം നിലനിർത്തേണ്ടത് സിപിഎം ന്റെ മാത്രം ആവശ്യം അല്ല എന്നും കോൺഗ്രസുകാർ അയാളെ കണ്ടാൽ ഓടും എന്നൊക്കെയാണ് അദ്ദേഹം തള്ളുന്നത്.
2020 ലേ മുൻസിപ്പൽ ഇലക്ഷനിൽ സിപിഎം കുത്തക വാർഡിൽ നിന്നും ജനങ്ങൾ കണ്ടം വഴി ഓടിച്ച നേതാവാണ് കോൺഗ്രസിനേ ഓടിക്കും എന്നൊക്കെ പറയുന്നത്.
ആ സഖാവിനോട് സ്‌നേഹപൂർവ്വം പറയാൻ ഉള്ളത് മുവാറ്റുപുഴ എംഎൽഎ ഓഫീസിലേക്ക് ഇനിയും നിരവധി മാർച്ച് നടത്തണം എന്ന് തന്നെയാണ്.
നിങ്ങൾ കഴിഞ്ഞ 5 വർഷം നിരവധി മാർച്ച് എം.എൽ.എഓഫീസിലേക്ക് നടത്തിയാണ് ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുവാറ്റുപുഴയിൽ 43000 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷം ജനങ്ങൾ യുഡിഎഫിന് ് നൽകിയത്.
കൂടാതെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽയുഡിഎഫ് തൂത്തു വാരിയതും ഇടതുപക്ഷം നിലം തൊടാതെ സംപൂജ്യരായി മാറിയതും
നിങ്ങളുടെ മാർച്ചിന്റെ ഫലം ആണ്..
മുവാറ്റുപുഴ മുൻസിപ്പാലിറ്റിയും, 3 ജില്ലാ പഞ്ചായത്ത് ഡിവിഷനും, പഞ്ചായത്തുകളും യു.ഡി.എഫ് തൂത്തു വാരിയതും നിങ്ങളുടെ മാർച്ചിന്റെ ഫലം ആണ്.
അത് കൊണ്ട് ഇനിയും നിങ്ങൾ മാർച്ച് നടത്തണം എന്നാണ് എന്റെ അഭിപ്രായം.
നിങ്ങൾ തിരുത്തരുത് ഇങ്ങനെ തന്നെ തുടരണം എന്നാണ് മുവാറ്റുപുഴയിലെ കോൺഗ്രസ് പാർട്ടിയും ആഗ്രഹിക്കുന്നത്.
പിന്നെ ഒരു കാര്യം സഖാവിനോട് -ദയവായി വിരട്ടരുത് കാരണം 10 വർഷം പ്രതിപക്ഷത്തു ഇരുന്നപ്പോൾ പേടിച്ചിട്ടില്ല പിന്നെ ആണോ ഇനി.
അത് കൊണ്ട് വിരട്ടലും ഭീഷണിയും കോൺഗ്രസിനോട് വേണ്ട….
എബി പൊങ്ങണത്തിൽ
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി
കഴിഞ്ഞ ദിവസം സിപിഎം ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎ യുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചും, പ്രതിഷേധം ആവർത്തിച്ചാൽ സിപിഎം ഓഫീസിലേക്കും മാർച്ച് നടത്തുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ സാബുജോണും, സുഭാഷ് കടയ്‌ക്കോടും പ്രസ്താവിച്ചതും വിവാദമായിരിക്കെയാണ് ഇരു പാർട്ടികളിലെയും നേതാക്കളും പ്രവർത്തകരും സാമൂഹ്യ മാധ്യമങ്ങളിലൂടെ വെല്ലുവിളി തുടരുന്നത്.

