Top 5 This Week

Related Posts

മധുരയിൽ ജൂവലറിയിൽ  2000 പവനോളം  കവർന്നു

ഔദ്യോഗിക  ഉദ്ഘാടനം നടന്നിരുന്നില്ല 

ചെന്നൈ: മധുരയിലുള്ള തനിഷ്ക് ജൂവലറി ഷോറൂമിൽ വൻ മോഷണം. 500 പവനോളം സ്വർണാഭരണങ്ങൾ കവർന്നതായാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച പുലർച്ചെപുലർച്ചെ 3 മണിയോടെയാണ് കവർച്ചയെന്നാണ് വിവരം.  ഏകദേശം 30 കിലോ സ്വര്‍ണം സ്റ്റോക്കുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ത് തയിൽ ഉള്ളതാണ് തനിഷ്ക് ജൂവലറി

15 ദിവസം മുമ്പ് മാത്രമാണ് ജ്വല്ലറി തുറന്നത്.  ഷോറൂം ഔദ്യോഗികമായി ഉദ്ഘാടനം നടക്കാനിരിക്കന്നതേയുള്ളൂവെന്ന് 

മുഖംമൂടി ധരിച്ച തിരിച്ചറിയാത്ത ഒരാൾ പിൻവാതിലിലൂടെ ഷോറൂമിൽ പ്രവേശിച്ച് ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നുവെന്നാണ്  പ്രാഥമിക വിവരം.  

കണക്കുകൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. 10-15 കിലോ സ്വര്‍ണം നഷ്ടപ്പെട്ടുവെന്നാണ് വിലയിരുത്തല്‍ അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

ഷോറൂമിൽ സൂക്ഷിച്ചിരുന്ന മൊത്തം സ്വർണാഭരണങ്ങളുടെ ഏകദേശം 30 ശതമാനവും മോഷണം പോയതായി മധുര സിറ്റി പോലീസ് കമ്മിഷണർ രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ അളവ് ലഭ്യമയിട്ടില്ല.