മുവാറ്റുപുഴ : മൊബൈൽ ടവറിലെ കോപ്പർ കേബിളുകൾ മുറിച്ചെടുത്ത് മോഷണം നടത്തിയയാൾ മുവാറ്റുപുഴ പോലീസിൻെറ പിടിയിൽ.ആസ്സാം നാഗോൺ സ്വദേശിയായ സഫികൾ അലി (37) യെയാണ്, മുവാറ്റുപുഴ എസ്.എച്ച്.ഒസുബിൻ ബിജുവിൻെറ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തത്.
മുവാറ്റുപുഴ പുളിഞ്ചോട് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇൻടസ് മൊബൈൽ ടവറിലെ ഷെൽട്ടർ റൂമിൽ അതിക്രമിച്ച് കോപ്പർ കേബിളുകൾ മുറിച്ചെടുത്ത് മോഷണം നടത്തുകയായിരുന്നു.
ടവറുകളിൽ നിന്ന് കോപ്പർ കേബിളുകൾ മുറിച്ച് മോഷണം ചെയ്തു കൊണ്ടു പോകുന്നത് തടയാൻ മുവാറ്റുപുഴ ഡിവൈഎസ്പി കെ ആർ മനോജിൻെറയും സർക്കിൾ ഇൻസ്പെക്ടർ എം എസ് ഫൈസലിൻെറയും നിർദ്ദേശാനുസരണം പോലീസ് ടവറുകൾ കേന്ദ്രീകരിച്ച് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുവാറ്റുപുഴ ടൌൺ ഭാഗത്തുള്ള ടവറിൽ നിന്ന് കോപ്പർ കേബിളുകൾ മുറിച്ചെടുത്ത് മോഷണം നടത്തിയ ആസ്സാം നാഗോൺ സ്വദേശിയായ മാസും അഹമ്മദ് (20) പിടികൂടി റിമാൻറ് ചെയ്തിരുന്നു. ഒരാഴ്ചയായി രണ്ടാമത്തെ ആളാണ് സമാന മോക്ഷണത്തിന് പിടിയിൽ ആകുന്നത്
