രാജ്യം ഇന്ന് ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന പുസ്തകമാണ് സോണിയ ഗാന്ധിയുടെ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന ഓർമക്കുറിപ്പ്.
ഇറ്റലിയിലെ ജനനവും ബാല്യവും മുതൽ നെഹ്റു-ഗാന്ധി കുടുംബത്തിലേക്കുള്ള കടന്നുവരവ് വരെ വിവരിക്കുന്ന ആത്മ കഥയും
കോൺഗ്രസിന്റെ നേതൃസ്ഥാനത്തേക്കുള്ള യാത്രയും. നിർണായഘട്ടത്തിലെ രാഷ്ട്രീയവും എല്ലാം വിവരിക്കുന്ന ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്
ഈ ജീവചരിത്ര പുസ്തകം ഇപ്പോൾ സിനിമയ്ക്കും പ്രമേയമാവുകയാണ്. സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് ആസ്പദമാക്കി ജീവചരിത്ര സിനിമ നിർമിക്കുമെന്ന് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടി.പി.സി.സി) വർക്കിങ് പ്രസിഡന്റ് ടി. ജഗ്ഗ റെഡ്ഡി പ്രസ്താവിച്ചു. സംഗറെഡ്ഡിയിൽ നടന്ന കോൺഗ്രസ് പ്രവർത്തകരുടെ യോഗത്തിലാണ് ടി.പി.സി.സി അദ്ധ്യക്ഷന്റെ പ്രഖ്യാപനം. ഉടൻ സിനിമയുടെ നിർമാണ ഫണ്ടിലേക്ക് സംഗറെഡ്ഡി കോൺഗ്രസ് മണ്ഡലം കൺവീനർ ജൂലാകന്തി ആഞ്ചനേയുലു രണ്ട് കോടി രൂപ സംഭാവന പ്രഖ്യാപിച്ചു
ചിത്രത്തിന്റെ നിർമാണ മേൽനോട്ടത്തിനായി 50 അംഗ സമിതി രൂപീകരിക്കാനും ഗാന്ധി ഭവൻ പി.ആർ.ഒ ഹരി പ്രസാദിന് ചുമതല നൽകാനും യോഗത്തിൽ തീരുമാനമായി. . ചിത്രത്തിനായി നല്ലൊരു സംവിധായകനെ കണ്ടെത്തുമെന്നും തയ്യാറെടുപ്പുകൾ പൂർത്തിയായാൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും ടി.പി.സി.സി പ്രസിഡന്റ് മഹേഷ് കുമാർ ഗൗഡിനെയും ക്ഷണിച്ച് ചിത്രീകരണം ഉദ്ഘാടനം ചെയ്യുമെന്നും ജഗ്ഗ റെഡ്ഡി വ്യക്തമാക്കി. സോണിയ ഗാന്ധിയുടെ ജീവിതം അടുത്തറിയാൻ പുസ്തകം വിതരണം ഏറ്റെടുക്കുന്നതിനും അദ്ദേഹം നിർദേശിച്ചു.
