Home LOCAL NEWS ERNAKULAM സംഘപരിവാര്‍  പുസ്തകോത്സവ സംഘാടക സമിതിയില്‍ യു.ഡി.എഫ് ജനപ്രതിനിധികളുടെ സാന്നിദ്ധ്യം വിവാദമാകുന്നു 

സംഘപരിവാര്‍  പുസ്തകോത്സവ സംഘാടക സമിതിയില്‍ യു.ഡി.എഫ് ജനപ്രതിനിധികളുടെ സാന്നിദ്ധ്യം വിവാദമാകുന്നു 

0
41

മാത്യുകുഴല്‍നാടന്‍, കെ.ജി. രാധാകൃഷ്ണന്‍, ജോയ്സ് മേരി ആന്‍റണി  തുടങ്ങിയവരാണ് രക്ഷാധികാരികള്‍ 

മൂവാറ്റുപുഴ  : സംഘ്പരിവാറിന്‍റെ പുസ്തക പ്രകാശക  സ്ഥാപനമായ  കൊച്ചി കുരുക്ഷത്ര പ്രകാശൻ മുഖ്യസംഘാടകരായിട്ടുളള പുസ്കോത്സവത്തിന്‍റെ ഓര്‍ഗനൈസിങ് കമ്മിറ്റിയില്‍  മൂവാറ്റുപുഴ എം.എല്‍.എ മാത്യുകുഴല്‍നാടന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാധാകൃഷ്ണന്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്‍റണി  തുടങ്ങിയവര്‍ ഉള്‍പ്പെട്ടതില്‍ ആക്ഷേപം ഉയരുന്നു. 

മൂന്നു പേരും  രക്ഷാധികാരികളായി ഉള്‍പ്പെടുന്ന ബ്രോഷര്‍ ആണ് കഴിഞ്ഞ ദിവസം സംഘാടകര്‍   പ്രകാശനം ചെയ്തത്.  കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്കുപുറമേ കോണ്‍ഗ്രസുമായി ബന്ധമുള്ള സാഹിത്യാകാരന്മാരും ഉണ്ട്. മുന്‍ യുഡിഎഫ് ഭരണകാലത്ത് സാഹിത്യസഹകരണ സംഘം ചെയര്‍മാന്നായിരുന്ന പെരുന്പടവം ശ്രീധരന്‍, മുന്‍ സെക്രട്ടറി പായിപ്ര രാധാകൃഷ്ണന്‍, കൂടാതെ ജോര്‍ജ് ഓണക്കൂര്‍ എന്നിവരുടെ പേരും ഉണ്ട്. 

നവംബര്‍ 27 മുതല്‍ ഡിസംന്പര്‍ ഒനന്നുവരെ മേള ഓഡിറ്റോറിയത്തിലാണ് പുസ്തകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.  മൂവാറ്റുപുഴ പുസ്തകോത്സവ സമിതിയും, കുരുക്ഷേത്ര പ്രകാശനും ചേര്‍ന്നാണ് പുസ്തകോത്സവം എന്നാണ് പറയുന്നതെങ്കിലും   മുഖ്യസംഘാടകര്‍ കുരുക്ഷേത്ര 

ആണ്. 

ആർ.എസ്.എസ്.-സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ആശയപ്രചാരണത്തിനായി 1992 ല്‍ രൂപീകരിച്ചതാണ് കുരുക്ഷേത്ര പ്രകാശന്‍. അറിയപ്പെടുന്ന സംഘ്പരിവാര്‍ പ്രചാരകനായ  കാ.ഭാ. സുരേന്ദ്രനാണ് നിലവില്‍ കുരുക്ഷേത്ര കന്പനിയുടെ മാനേജിങ് ഡയറക്ടര്‍.   

ഭാരതീയവിചാരകേന്ദ്രം സംഘടനാ സെക്രട്ടറി ആയിരുന്നു കാ.ഭാ. സുരേന്ദ്രന്‍ നിലവില്‍  ആർ.എസ്.എസിന്‍റെ സംസ്ഥാനത്തെ പ്രധാന ചുമതല വഹിക്കുന്നവരില്‍  ഒരാളാണ്.   

മൂവാറ്റുപുഴ പുസ്തകോത്സവത്തിന്‍റെ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ചര്‍ച്ച നയിച്ചത് കുരുക്ഷേത്ര പ്രകാശന്‍റെ ഡയറക്ടര്‍ സി. കെ. രാധാകൃഷ്ണനായിരുന്നു. 

പുസ്തകോത്സവത്തിന്‍റെ ഭാഗമായി നവംബര്‍ ഒന്നിന് മൂവാറ്റുപുഴ ടിടിഐ സ്കൂളില്‍ നടത്തിയ എഴുത്താള്‍ സംഗമത്തില്‍ ഭാരതീയ വിചാര കേന്ദ്രം ഓര്‍ഗനൈസിങ്  സെക്രട്ടറി വി.മഹേഷ് പങ്കെടുത്തു. 

ഒരു പുസ്കം എങ്കിലും എഴുതിയവരുടെ സംഗമം എന്നാണ്  എഴുത്താള്‍ സംഗമത്തെ വിശേഷിപ്പിച്ചത്. 

ഇത്തരം ഒരു പരിപാടിയുടെ സംഘാടക സമിതിയിലാണ് രക്ഷാധികാരികളായി കോണ്‍ഗ്രസിന്‍റെ  ജനപ്രതിനിധികളുടെ പേര്  ഉള്‍പ്പെട്ടിരിക്കുന്നത്. സംഘാടക സമിതിയല്‍ ഉള്‍പ്പെടുത്തുന്നതിന് നടത്തിപ്പുകാരില്‍ ചിലര്‍  സമീപിച്ചെങ്കിലും കാര്യം മനസ്സിലായതോടെ ഒഴിവായതായി ഒരു പ്രമുഖ എഴുത്തുകാരന്‍ മലനാട് വാര്‍ത്തയോട് പറഞ്ഞു.   സംഘ് പരിവാറുമായി ബന്ധമില്ലാത്ത പലരും തെറ്റിദ്ധരിച്ചും കാര്യങ്ങള്‍ ഉദ്ദേശ്യം മനസ്സിലാക്കാതെയും  സംഘാടക സമിതിയിലും മറ്റും ഉള്‍പ്പെട്ടിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 

സിപിഎം നോട് തെറ്റിപ്പിരിഞ്ഞ ചില മുന്‍ കാല പ്രദേശിക നേതാക്കളാണ് പ്രധാന സംഘാടകരായി രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇടതുപക്ഷത്ത് നിന്ന് ഒരു എഴുത്തുകാരോ, നേതാക്കളോ ആരും ഈ പുസ്തകോത്സവത്തില്‍ സഹകരിക്കുന്നില്ലെന്നതും ചൂണ്ടികാണിക്കപ്പെടുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here