LATEST NEWS

Related Posts

NEWSയുഎഇയിലെ റാസൽഖൈമയിൽ ബസ്–ട്രക്ക് കൂട്ടിയിടിച്ച് 11 പേർ മരിച്ചു

യുഎഇയിലെ റാസൽഖൈമയിൽ ബസ്–ട്രക്ക് കൂട്ടിയിടിച്ച് 11 പേർ മരിച്ചു

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ യാത്രാബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. അൽ വത്തൻ റോഡിലാണ് അപകടമുണ്ടായത്. യുഎഇ ആഭ്യന്തര മന്ത്രാലയമാണ് മരണവിവരം സ്ഥിരീകരിച്ചത്. അപകടവിവരം ലഭിച്ചതിന് പിന്നാലെ ആംബുലൻസ്, സിവിൽ ഡിഫൻസ് വിഭാഗങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര രക്ഷാസംഘങ്ങൾ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനങ്ങൾ നടത്തിയ സംഘം അപകടസ്ഥലം സുരക്ഷിതമാക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.

അപകടവിവരം ലഭിച്ചതിന് പിന്നാലെ ആംബുലൻസ്, സിവിൽ ഡിഫൻസ് വിഭാഗങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര രക്ഷാസംഘങ്ങൾ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനങ്ങൾ നടത്തിയ സംഘം അപകടസ്ഥലം സുരക്ഷിതമാക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.

മരിച്ചവരുടെ പേരുവിവരങ്ങളോ അപകടത്തിൽ മറ്റാർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്ന വിവരമോ അധികൃതർ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കാരണമെന്താണെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് പൂർത്തിയായശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here