LATEST NEWS

Related Posts

NEWSKERALAഷാഫി–ഉണ്ണിത്താൻ പോര്; സൈബർ ആക്രമണ ആരോപണത്തിൽ ഇടപെട്ട് കെപിസിസി

ഷാഫി–ഉണ്ണിത്താൻ പോര്; സൈബർ ആക്രമണ ആരോപണത്തിൽ ഇടപെട്ട് കെപിസിസി

കാസർകോട്: കോൺഗ്രസ് എംപിമാരായ രാജ്മോഹൻ ഉണ്ണിത്താനും ഷാഫി പറമ്പിലും തമ്മിലുള്ള തർക്കം പരസ്യവിവാദമായി. തനിക്കും മകൻ അമൽ ഉണ്ണിത്താനും എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഷാഫി പറമ്പിലിന്റെ അനുയായികളാണെന്ന് ഉണ്ണിത്താൻ ആരോപിച്ചു.

കാസർകോട് അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറായി വിദ്യാധരൻ നമ്പ്യാരെ നിയമിച്ചതുമായി ബന്ധപ്പെട്ട തർക്കവും വിവാദത്തിന് പിന്നിലുണ്ട്. നിയമനത്തെ ഉണ്ണിത്താൻ പിന്തുണച്ചതിനു പിന്നാലെ അദ്ദേഹത്തെ പരിഹസിക്കുന്ന കാർട്ടൂൺ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നും ആരോപണമുയർന്നു.

ഷാഫി പറമ്പിലിന്റെ എ ഗ്രൂപ്പ് ബന്ധത്തെയും ഉണ്ണിത്താൻ ചോദ്യം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പ്രതിസന്ധിക്കാലത്ത് അദ്ദേഹത്തിനൊപ്പം നിന്നവർ ആരൊക്കെയായിരുന്നുവെന്നും ഉണ്ണിത്താൻ ചോദിച്ചു. ഷാഫിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച ഉണ്ണിത്താൻ, കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും മുന്നറിയിപ്പ് നൽകി.

വിവാദം ശക്തമായതോടെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇരുനേതാക്കളുമായും സംസാരിച്ചു. പരസ്യപ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് നിർദേശിച്ചതായാണ് വിവരം. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും ഉണ്ണിത്താനുമായി സംസാരിച്ചു. ഇതോടെ കോൺഗ്രസിലെ ആഭ്യന്തര ഗ്രൂപ്പ് തർക്കങ്ങളും വീണ്ടും ചർച്ചയായിരിക്കുകയാണ്.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here