LATEST NEWS

Related Posts

NEWSINDIAഇന്ത്യയിൽ സോഷ്യൽ മീഡിയയ്ക്ക് നിയന്ത്രണം കടുപ്പിച്ച് മെറ്റ

ഇന്ത്യയിൽ സോഷ്യൽ മീഡിയയ്ക്ക് നിയന്ത്രണം കടുപ്പിച്ച് മെറ്റ

ന്യൂഡൽഹി: ഇന്ത്യയിൽ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലെ 54.39 ലക്ഷം കണ്ടന്റുകൾക്ക് നിയന്ത്രണമേർപ്പെടുത്തി സോഷ്യൽ മീഡിയ കമ്പനിയായ മെറ്റ. 2026 ജനുവരി മുതൽ ജൂൺ വരെയുള്ള ആറുമാസക്കാലയളവിലാണ് ഇത്രയധികം കണ്ടന്റുകൾക്കെതിരെ നടപടി സ്വീകരിച്ചത്. മെറ്റയുടെ ഏറ്റവും പുതിയ ട്രാൻസ്പരൻസി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കഴിഞ്ഞ ആറുമാസത്തെ അപേക്ഷിച്ച് കണ്ടന്റ് നിയന്ത്രണത്തിൽ 13,000 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഏകദേശം 41,400 കണ്ടന്റുകൾക്കായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

ഇന്ത്യയിലെ ഐടി നിയമങ്ങൾ, സർക്കാർ നിർദേശങ്ങൾ, നിയമപാലക ഏജൻസികളുടെ റിപ്പോർട്ടുകൾ, കോടതി ഉത്തരവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടികൾ. നിയമവിരുദ്ധ ഓൺലൈൻ ഗെയിമിങ്, പ്രമുഖ വ്യക്തികളുടെ വ്യാജ എ.ഐ ചിത്രങ്ങളും വീഡിയോകളും, ലിംഗാധിഷ്ഠിത അധിക്ഷേപം, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന ഉള്ളടക്കങ്ങൾ എന്നിവയും നടപടിക്ക് കാരണമായിട്ടുണ്ട്.

ആഗോളതലത്തിൽ മെറ്റ നിയന്ത്രണം ഏർപ്പെടുത്തിയ 2.71 കോടി കണ്ടന്റുകളിൽ ഏകദേശം 20 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവയാണ്. ഈ പട്ടികയിൽ 2.06 കോടി കണ്ടന്റുകൾ നിയന്ത്രിച്ച ഇന്തോനേഷ്യയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here