LATEST NEWS

Related Posts

NEWSKERALAക്രിസ്മസ്–ന്യൂ ഇയര്‍ ബംപര്‍ ഒന്നാം സമ്മാനം 25 കോടി; മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ക്രിസ്മസ്–ന്യൂ ഇയര്‍ ബംപര്‍ ഒന്നാം സമ്മാനം 25 കോടി; മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്–ന്യൂ ഇയർ ബമ്പർ 2027 ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 450 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 24 പേർക്കും ലഭിക്കും. ആകെ 7,66,992 സമ്മാനങ്ങളാണ് ഇത്തവണ ഉൾപ്പെടുത്തിയിരിക്കുന്നത്.

ടിക്കറ്റ് വിൽപ്പന നവംബർ 28ന് ആരംഭിക്കും. 2027 ഫെബ്രുവരി ഒന്നിനാണ് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി പുറത്തിറക്കിയ ബമ്പർ ലോട്ടറിയിൽ വലിയ പ്രതീക്ഷയിലാണ് ഭാഗ്യക്കുറി പ്രേമികൾ.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here