LATEST NEWS

Related Posts

DISTRICT NEWSIDUKKIചക്കക്കൊമ്പൻ ദൗത്യത്തിന് രണ്ടാം ദിനം; ആനയെ കണ്ടെത്തി, മയക്കുവെടിവെക്കാൻ നീക്കം

ചക്കക്കൊമ്പൻ ദൗത്യത്തിന് രണ്ടാം ദിനം; ആനയെ കണ്ടെത്തി, മയക്കുവെടിവെക്കാൻ നീക്കം

ഇടുക്കി: ചിന്നക്കനാലിൽ ജനവാസ മേഖലകളിൽ ഭീതിപരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യം രണ്ടാം ദിവസത്തിലേക്ക്. വ്യാഴാഴ്ച രാവിലെ ചെമ്പകത്തൊഴുകുടി സെറ്റിൽമെന്റ് മേഖലയ്ക്ക് സമീപം ആനയെ കണ്ടെത്തിയതായി വനംവകുപ്പ് അറിയിച്ചു.

ബുധനാഴ്ച രാവിലെ ആരംഭിച്ച ദൗത്യത്തിനിടെ ആനയ്ക്ക് മയക്കുവെടി വെച്ചെങ്കിലും മരുന്ന് പൂർണമായി പ്രവർത്തിക്കുന്നതിന് മുമ്പ് ആന കാട്ടിലേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് കനത്ത മഴയും മൂടൽമഞ്ഞും കാരണം ആനയെ കണ്ടെത്താനാകാതെ വന്നതോടെ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചു.

രണ്ടാം ദിവസം ഡ്രോൺ ക്യാമറകളും നിരീക്ഷണ സംഘങ്ങളും ഉപയോഗിച്ച് ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണ്. ആനയെ കണ്ടെത്തിയതോടെ മയക്കുവെടി വെക്കാനുള്ള സംഘം സ്ഥലത്തേക്ക് നീങ്ങുകയാണ്. ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യതയുള്ളത് ദൗത്യത്തിന് വെല്ലുവിളിയാണ്.

ആനയെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ചിന്നക്കനാൽ വനമേഖലയിൽ തന്നെ തുറന്നുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം. ദൗത്യം തുടരുന്നതിനാൽ പ്രദേശത്തെ ആറ് വാർഡുകളിൽ നിരോധനാജ്ഞയും സുരക്ഷാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here