LATEST NEWS

Related Posts

NEWSINDIAപാക് അതിർത്തിയിൽ പ്രതിരോധം ശക്തമാക്കാൻ ഇന്ത്യ; റഷ്യയിൽ നിന്ന് എസ് 400 വാങ്ങാൻ നീക്കം

പാക് അതിർത്തിയിൽ പ്രതിരോധം ശക്തമാക്കാൻ ഇന്ത്യ; റഷ്യയിൽ നിന്ന് എസ് 400 വാങ്ങാൻ നീക്കം

ന്യൂ ഡൽഹി: ചൈന, തുർക്കി, അമേരിക്ക, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ പാകിസ്താനായുള്ള സൈനിക സാമ്പത്തിക സഹായങ്ങൾ വർധിപ്പിക്കുന്ന പശ്ചാത്തലത്തിൽ പടിഞ്ഞാറൻ അതിർത്തിയിൽ പ്രതിരോധം കടുപ്പിക്കാൻ ഇന്ത്യ. ജമ്മു കശ്മീരിലെ 740 കിലോമീറ്റർ വരുന്ന നിയന്ത്രണരേഖയ്ക്ക് കാവലായി അഞ്ചാമത്തെ എസ്-400 വ്യോമപ്രതിരോധ സംവിധാനം വിന്യസിക്കാൻ ഒരുങ്ങി ഇന്ത്യ.

2018ൽ റഷ്യയുമായി ഒപ്പുവെച്ച 5.43 ബില്യൺ ഡോളറിന്റെ കരാറിന്റെ ഭാഗമായാണ് അഞ്ച് എസ്–400 സംവിധാനങ്ങൾ വാങ്ങുന്നത്. ഇതിൽ നാലെണ്ണം ഇന്ത്യക്ക് ലഭിച്ചു. മൂന്നെണ്ണം പാകിസ്താൻ അതിർത്തിക്ക് സമീപമുള്ള പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് മേഖലകളിലും ഒരെണ്ണം കിഴക്കൻ മേഖലയിലുമാണ് വിന്യസിച്ചിരിക്കുന്നത്.


വിമാനങ്ങൾ, ഡ്രോണുകൾ, മിസൈലുകൾ തുടങ്ങിയ ആകാശഭീഷണികളെ നേരിടാൻ ശേഷിയുള്ളതാണ് എസ്–400. ഏകദേശം 400 കിലോമീറ്റർ വരെ ദൂരപരിധിയിൽ ലക്ഷ്യങ്ങളെ പ്രതിരോധിക്കാൻ ഇതിന് കഴിയുമെന്നാണ് റിപ്പോർട്ടുകൾ.
ഇതിനുപുറമെ അഞ്ച് എസ്–400 സ്ക്വാഡ്രണുകൾ കൂടി വാങ്ങാനുള്ള ഇന്ത്യയുടെ നീക്കവും പുരോഗമിക്കുകയാണ്. ഇതിനായി റഷ്യ സമർപ്പിച്ച നിർദേശം പ്രതിരോധ മന്ത്രാലയം പരിശോധിച്ചുവരികയാണെന്നാണ് റിപ്പോർട്ട്.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here