LATEST NEWS

Related Posts

LOCAL NEWSമുറിക്കല്ല് ബൈപാസിന്റെ പൈലിങ് ജോലി ആരംഭിച്ചു

മുറിക്കല്ല് ബൈപാസിന്റെ പൈലിങ് ജോലി ആരംഭിച്ചു


മൂവാറ്റുപുഴ: മൂവാറ്റുപുഴ മുറിക്കല്ല് ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുതുജീവൻ. നിർണ്ണായക ഘട്ടമായ പൈലിംഗ് ജോലി ആരംഭിച്ചു. 141 പൈലുകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നത്. ഇതിൽ 16 എണ്ണം പുഴയിലാണ് നിർമ്മിക്കുന്നത്. ഇനിമുതൽ യാതൊരു തടസവുമില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമെന്ന് മാത്യുകുഴനാടൻ എംഎൽഎ പറഞ്ഞു.

പൈലിംഗ് ജോലികളും ലാൻഡ് സ്പാൻ കോൺക്രീറ്റ് പ്രവൃത്തികളും വേഗത്തിൽ ആരംഭിക്കുമെന്ന് രണ്ട് മാസം മുൻപ് അറിയിച്ചിരുന്നെങ്കിലും കരാർ കമ്പനി പണി തുടങ്ങിയില്ല. നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിർമ്മാണം തുടങ്ങാത്തതിനെ തുടർന്ന് മാത്യു കുഴൽനാടൻ എംഎൽഎ കരാർ കമ്പനി ആയ ഊരാളുങ്കലിനെ റിസ്‌ക് & കോസ്റ്റിൽൽ പുറത്താക്കണെമെന്ന് കിഫ്ബിയോട് നിർദ്ദേശിച്ചിരുന്നു.

ഇങ്ങനെ ഒഴിവാക്കപ്പെടുമ്പോൾ പദ്ധതി തുകയുടെ 30 ശതമാനം തുക ഊരാളുങ്കൽ സർക്കാരിലേക്ക് കെട്ടിവെക്കേണ്ടി വരുമായിരുന്നു. കടുത്ത നിലപാട് തുടർന്നതോടെ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിക്കുവാൻ ഊരാളുങ്കൽ തയ്യാറാവുകയായിരുന്നു.

എം.സി റോഡിലെ 130 ജംഗ്ഷൻ മുതൽ ദേശീയപാതയിലെ കടാതി വരെ 2.24 കിലോമീറ്റർ നീളത്തിലും 18.5 മീറ്റർ വീതിയിലുമാണ് നാലുവരി പാതയായി ബൈപ്പാസ് നിർമ്മിക്കുന്നത്. ആകെ 120 കോടി രൂപയുടെ സാമ്പത്തികാനുമതിയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ഇതിൽ സിവിൽ പ്രവൃത്തികൾ നിർവഹിക്കാൻ 55.43 കോടി രൂപയ്ക്കാണ് ഊരാളുങ്കൽ കരാർ ഏറ്റെടുത്തത്. പദ്ധതിക്കാവശ്യമായ 95 ശതമാനം ഭൂമിയും ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

അലൈൻമെന്റും രൂപരേഖയും തമ്മിലുള്ള വ്യത്യാസമായിരുന്നു പദ്ധതി ആദ്യം വൈകിപ്പിച്ചത്. വളവുകൾ നിവർത്തിയും, സമാന്തര പാലം നിർമ്മിച്ച് നാലുവരി പാതയാക്കിയും, നീരൊഴുക്കുകൾ തടസപ്പെടാതിരിക്കാൻ കലുങ്കുകളും ലാൻഡ് സ്പാനുകളും ഉൾപ്പെടുത്തിയുമാണ് പദ്ധതി പരിഷ്‌കരിച്ചത്. ഇതോടെയാണ് നിർമ്മാണ ചെലവ് 120 കോടി രൂപയായി വർദ്ധിച്ചത്.

അപ്രോച്ച് റോഡുകളുടെ നിർമ്മാണത്തിന് വേണ്ടിയുള്ള ഭൂമി മുഴുവനായി ഏറ്റെടുക്കാൻ കഴിയാത്തതും, ഏറ്റെടുത്ത സ്ഥലത്ത് തണ്ണീർത്തട വയൽ സംരക്ഷണ നിയമപ്രകാരം റോഡ് നിർമ്മാണത്തിന് അനുമതി ലഭിക്കാത്തതും പദ്ധതിയെ അനിശ്ചിതാവസ്ഥയിലാക്കിയിരുന്നു. റോഡ് നിർമ്മാണം സാധ്യമാക്കുന്ന തരത്തിൽ ചതുപ്പ് ഭൂമി തരം മാറ്റുന്നതിന് അംഗീകാരം ലഭിച്ചത് മാത്യു കുഴൽനാടൻ എംഎൽഎയുടെ നിരന്തര ശ്രമഫലമായാണ്.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here