LATEST NEWS

Related Posts

LOCAL NEWSKOTHAMANGALAMഇന്ത്യ-നെതർലൻഡ്സ് ഹൈഡ്രജൻ ഫെലോഷിപ്പ് സെലക്ഷൻ യോഗം മാർ അത്തനേഷ്യസ് കോളേജിൽ നടന്നു

ഇന്ത്യ-നെതർലൻഡ്സ് ഹൈഡ്രജൻ ഫെലോഷിപ്പ് സെലക്ഷൻ യോഗം മാർ അത്തനേഷ്യസ് കോളേജിൽ നടന്നു

കോതമംഗലം: ഇന്ത്യ-നെതർലൻഡ്സ് ഹൈഡ്രജൻ ഫെലോഷിപ്പ് പ്രോഗ്രാമിന്റെ അന്തിമ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് യോഗം മാർ അത്തനേഷ്യസ് കോളേജിൽ നടന്നു. ഗ്രീൻ ഹൈഡ്രജൻ മേഖലയിലെ ഗവേഷണങ്ങൾക്കും നൂതന സാങ്കേതികവിദ്യകൾക്കും പ്രാധാന്യം നൽകിയാണ് ഫെലോഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചത് .എം എസ് സി ഗ്രീൻ ഹൈഡ്രജൻ പ്രോഗ്രാം ഇന്ത്യയിൽ തന്നെ ആദ്യം ആരംഭിച്ചിരിക്കുന്നത് കോതമംഗലം എം. എ. കോളേജിലായതിനാലാണ് ഈ സെലക്ഷൻ യോഗം ഇവിടെ നടക്കുവാൻ കാരണം.


കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഡി.എസ്.ടി) യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് . ഡി.എസ്.ടി. ഹെഡ് ആൻഡ് അഡ്വൈസർ ഡോ. നിഷ മെൻഡിരാട്ട, ഇന്ത്യ-നെതർലൻഡ്സ് ഹൈഡ്രജൻ വിഭാഗം സയന്റിസ്റ്റ് ആൻഡ് സീനിയർ ഡയറക്ടർ ഡോ. രഞ്ജിത്ത് കൃഷ്ണ പൈ, ഇന്ത്യ-നെതർലൻഡ്സ് ഹൈഡ്രജൻ ഫെലോഷിപ്പ് ചെയർപേഴ്സൺ പ്രൊഫ. പ്രതിഭ ശർമ്മ (ഐ.ഐ.ടി. മുംബൈ),പ്രൊഫ. ചന്ദ്രമൗലി സുബ്രഹ്മണ്യൻ( ഐ.ഐ.ടി. മുംബൈ),ഡോ. നീന ജോൺ (സി.ഇ.എൻ.എസ്. ബെംഗളൂരു ),പ്രൊഫ. രാജു കുമാർ ഗുപ്ത – (ഐ.ഐ.ടി. കാൺപൂർ),
പ്രൊഫ. അരവിന്ദ് കുമാർ ചന്ദിരൻ – (ഐ.ഐ.ടി. മദ്രാസ്),പ്രൊഫ. രാജേന്ദ്ര കുമാർ സിംഗ് – (ബനാറസ് ഹിന്ദു സർവകലാശാല, വാരണാസി),പ്രൊഫ. വിഷ്ണു ബുഡമ – (പൂനെ എച്ച്.വി.ഐ.സി),പ്രൊഫ. നാഗഫണി എടുക്കുരി – (ഐ.ഐ.എസ്.സി. ബെംഗളൂരു), ഡോ. മഞ്ജു കുര്യൻ,ഡോ. സ്മിത തങ്കച്ചൻ & ഡോ. സനു മാത്യു സൈമൺ (മാർ അത്തനേഷ്യസ് കോളേജ് )എന്നിവരടങ്ങുന്ന വിദഗ്ധർ യോഗത്തിൽ പങ്കെടുത്തു.

ഗ്രീൻ ഹൈഡ്രജൻ മേഖലയിൽ നടന്നുവരുന്ന ഗവേഷണങ്ങളുടെ പുരോഗതി വിലയിരുത്തുകയാണ് ഈ യോഗത്തിന്റെ ലക്ഷ്യമെന്നും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 60ൽ പരം ഗവേഷക വിദ്യാർത്ഥികളാണ് ഫെലോഷിപ്പിന്റെ അന്തിമ സെലക്ഷൻ യോഗത്തിൽ പങ്കെടുത്ത തെന്നും എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്,പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ എന്നിവർ പറഞ്ഞു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here