Home LOCAL NEWS ഭിന്ന ശേഷിക്കാരനെ മർദ്ദിച്ച് മാല തട്ടിയെടുത്ത കേസിൽ ഏഴ് പ്രതികളും പോലീസ് പിടിയിൽ.

ഭിന്ന ശേഷിക്കാരനെ മർദ്ദിച്ച് മാല തട്ടിയെടുത്ത കേസിൽ ഏഴ് പ്രതികളും പോലീസ് പിടിയിൽ.

0

അല്ലപ്ര : അല്ലപ്ര വെങ്ങോലയിൽ താമസിക്കുന്ന ഇരിങ്ങോൾ പട്ടാൽ, വേളൂർകുന്ന് വീട്ടിൽ, അനൂപ് (47), ഇടുക്കി നെടുംകണ്ടം രാമക്കൽമേട് കരുണാപുരം മടപ്പിള്ളി വീട്ടിൽ ഡാനിയേൽ എന്ന് അറിയപ്പെടുന്ന പ്രണവ് .കെ പ്രവീൺ (26), നെടുങ്കണ്ടം മഞ്ഞപ്പെട്ടി പടയാട്ടിൽ വീട്ടിൽ എമിൽ എൽജോ ഏലിയാസ്, (29) വെസ്റ്റ് വെങ്ങോല മരോട്ടുചുവട് പൊഞ്ഞാശ്ശേരി കുന്നുമ്മത്തറ വീട്ടിൽ, സുജിത്ത് (36), സൗത്ത് വല്ലം, ചേലാമറ്റം റയോൺപുരം സ്രാമ്പിക്കൽ വീട്ടിൽ റെനീഷ് അലി (44) , മാറംപിള്ളി ഏഴിപ്പുറം, കണ്ണൻങ്ങോടൻ വീട്ടിൽ മണ്ണ് അയിയാർ എന്ന് അറിയപ്പെടുന്ന മുഹമ്മദ് അലിയാർ (54), അല്ലപ്ര, വെങ്ങോല നക്കിലിക്കാട്ട് വീട്ടിൽ സുനിൽ വാസു (44) എന്നിവരെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. ഈ മാസം 4 ന് ഉച്ചക്ക് രായമംഗലം നങ്ങേലിപ്പടി ഭാഗത്ത് കൂൾബാർ നടത്തുന്ന ഭിന്നശേഷിക്കാരനെയാണ് ഏഴംഗ സംഘം ആക്രമിച്ച് മാല പൊട്ടിച്ച് കടന്നുകളഞ്ഞത്. പെരുമ്പാവൂരിലെ ഒരു ബാറിലിരുന്നാണ് സംഘം മാല പൊട്ടിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. ഉച്ച സമയമാകുമ്പോൾ സമീപത്ത് ആരും ഉണ്ടാകില്ലെന്ന് കരുതിയാണ് ആസമയം തിരഞ്ഞെടുത്തത്. ഓട്ടോറിക്ഷയിലാണ് സംഘം കടയിൽ എത്തിയത്. പരിസരം നിരീക്ഷിച്ച് രണ്ട് പേർ ഒട്ടോയിലും രണ്ട് പേർ കടയുടെ പുറത്തും നിന്നും. അനൂപും, പ്രണവ്.കെ.പ്രവീണും, എമിലും ചേർന്ന് സിഗരറ്റ് ആവശ്യപ്പെട്ട് കടയിൽ കയറി. ഭിന്ന ശേഷിക്കാരനായ കടയുടമ സാധനം എടുക്കാൻ തിരിഞ്ഞ സമയം മർദ്ദിക്കുകയായിരുന്നു. തുടന്ന് മർദ്ദനം ഏറ്റ് വീണ ഭിന്ന ശേഷിക്കാരന്റെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിക്കുകയും കടയിലെ മേശയിൽ നിന്നും സിഗരറ്റും പൈസയും എടുത്ത് കടന്ന് കളയുകയും ആയിരുന്നു. അവിടെ നിന്നും സംഘം വന്ന ഓട്ടോയിൽ തന്നെ ഓടി കയറി രക്ഷപ്പെട്ടു. എട്ട് പവൻ തൂക്കം വരുന്ന മാലയായിരുന്നുവെന്നാണ് കടക്കാരൻ പോലീസിനോട് പറഞ്ഞിട്ടുള്ളത്. മോഷണം പ്രതിരോധിക്കാൻ ശ്രമിക്കവെ പരാതിക്കാരൻ്റെ കയ്യിലും മാലയുടെ ഒരു കഷണം ഉണ്ടായിരുന്നു. മോഷണ സംഘം പിന്നീട് പെരുമ്പാവൂരിലെ ഒരു സ്വർണ്ണക്കടയിൽ മാല ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയ്ക്ക് വിറ്റു. അതിനു ശേഷം ബാറിലെത്തിയ സംഘം മദ്യപിക്കുകയും കിട്ടിയ തുക വീതം വച്ച് എടുക്കുകയുമായിരുന്നു. പരാതി കിട്ടിയ ഉടനെ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. സംഘാംഗങ്ങൾ മൊബൈൽ സ്വിച്ച് ഓഫ് ചെയത് വിവിധ സ്ഥലങ്ങളിൽ ഒളിവിലായിരുന്നു. ശാസത്രീയ അന്വേഷണത്തിലൂടെയാണ് വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന ഒരോ പ്രതികളെയും പിടികൂടിയത്. സി.ഐ റിൻസ് എം തോമസ് , എസ്.ഐ മാരായ എൽദോ പോൾ, പി.പി.അഭിലാഷ്, കെ.എം അബി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഇർഷാദ്, നൗഫൽ, അരുൺ കെ കരുണൻ, ശ്രീജിത്ത് സിവിൽ പോലീസ് ഓഫീസർമാരായ കുഞ്ഞുമോൻ, ദീപക്, രജിത്ത്, രാമനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ഏഴംഗ സംഘത്തെ കുറിച്ച് പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version