ബിസ്‌ക്കറ്റ് പാക്കറ്റിൽ തൂക്കക്കുറവിനെതിരെ പരാതിയിൽ
ബ്രിട്ടാനിയ കമ്പനി ഉപഭോക്താവിന് 60, 000 രൂപ പിഴ നൽകണമെന്ന് ഉപഭോക്്തൃകോടതി വിധിച്ചു.
തൃശൂർ വരാക്കര തട്ടിൽ മാപ്രാണത്തുകാരൻ വീട്ടിൽ ജോർജ് തട്ടിലിന്റെ പരാതിയിൽ തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് ബ്രിട്ടാനിയ കമ്പനിക്ക് 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും ന്ൽകാൻ ഉത്തരവിട്ടത്്. ഭാവിയിൽ ഇത് ആവർത്തിക്കരുതെന്ന് കർശന നിർദേശവും ന്ൽകി. കൂടാതെ ലീഗൽ മെട്രോളജി വകുപ്പിനോട് സംസ്ഥാന വ്യാപകമായി ഇത്തരം സംഭവങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചു.
പരാതിക്കാരൻ ബേക്കറിയിൽനിന്ന് രണ്ട് പാക്കറ്റ് ബ്രിട്ടാനിയ ന്യൂട്രി ചോയ്സ് തിൻ ആരോറൂട്ട് ബിസ്‌കറ്റ് വാങ്ങിയിരുന്നു. ഒരു പാക്കറ്റിന് 40 രൂപയാണ് വില. ബിസ്‌ക്കറ്റ് കൗതുകത്തിൻറെ പുറത്താണ് ജോർജ് തൂക്കിനോക്കിയത്. 300 ഗ്രാമായിരുന്നു പാക്കറ്റുകളിൽ രേഖപ്പെടുത്തിയത്. ഒരു പാക്കറ്റിൽ 268 ഗ്രാമും അടുത്തതിൽ 249 ഗ്രാമുമാണ് തൂക്കം കണ്ടെത്തിയത്.
തൂക്കക്കുറവ് കണ്ടതോടെ ജോർജ് ബിസ്‌ക്കറ്റ് പാക്കറ്റുമായി തൃശൂരിലെ ലീഗൽ മെട്രോളജി ഓഫീസിൽ എത്തി. അവിടെ പരിശോധിച്ച് തൂക്കം രേഖപ്പെടുത്തിയ ശേഷമാണ് ഉപഭോക്ത കോടതിയെ സമീപിച്ചത്.
ഹരജിക്കാരന് സംഭവിച്ച സാമ്പത്തിക നഷ്ടത്തിനും വിഷമതകൾക്കു മായി 50000 രൂപ നഷ്ട പരിഹാരവും, കോടതി ചെലവിലേക്ക് 0000 രൂപയും രജി തിയതി മുതൽ 9 % പലിശയും നൽകാനാണ് കോടതിവിധി. പ്രസിഡന്റ് സി ടി സാബു, അംഗങ്ങളായ എസ് ശ്രീജ, ആർ റാം മോഹൻ എന്നിവരടങ്ങിയ കമ്മീഷനാണ് ഹർജി പരിഗണിച്ചത്.