Top 5 This Week

Related Posts

സിറ്റിസൺസ് ഡയസ് : റിപ്പബ്‌ളിക് ദിനാഘോഷവും, ജനപ്രതിനിധികൾക്ക് സ്വീകരണവും

മൂവാറ്റുപുഴ : സിറ്റിസൺസ് ഡയസ് നേതൃത്വത്തിൽ ദേശീയത മാനവികത എന്ന മുദ്രാവാക്യവുമായി 77-ാമത് റിപ്പബ്‌ളിക് ദിനാഘോഷവും, ജനപ്രതിനിധികൾക്ക് സ്വീകരണവും 26 ന് വൈകിട്ട് മൂന്നിന് അർബൻബാങ്ക് ഹാളിൽ നടക്കും.
സമ്മേളനം ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
പ്രമുഖ ഗാന്ധിയൻ പ്രൊഫ.എം.പി.മത്തായി റിപ്പബ്ലിക് ദിന സന്ദേശം നല്കും.
അഡ്വ.എൻ.രമേശ് അദ്ധ്യക്ഷത വഹിക്കും. അസീസ് പാണ്ടിയാരപ്പിള്ളി സ്വാഗതം പറയും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ,മുനിസിപ്പൽ ചെയർപേഴ്‌സൻ ജോയ്സ് മേരി ആന്റണി,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെജി ഷാനവാസ്, ബാർ അസോസിയേഷൻ പ്രസിഡന്റ്, അഡ്വ.ആരിഫ് , പി.എസ്.എ.ലത്തീഫ്,അഡ്വ.സി.പി.ജോണി നന്ദി പറയും.

advt exide

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles