LATEST NEWS

Related Posts

NEWSCRIME NEWSയുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ

കാലടി : യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. വടക്കുംഭാഗം വട്ടത്തറ തച്ചപിള്ളി വീട്ടിൽ നോയൽ (20), മറ്റൂർ തലാശ്ശേരി മുണ്ടേപിള്ളിൽ വീട്ടിൽ അർജുൻ (20), മറ്റൂർ മൂലൻ വീട് എബിൻ (22) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി മറ്റൂർ ഭാഗത്ത് വച്ചായിരുന്നു സംഭവം.

കേസിൽ അറസ്റ്റിലായ നോയലിനെതിരെയുള്ള മറ്റൊരു കേസിൽ പരിക്കേറ്റ യുവാവ് സാക്ഷി പറഞ്ഞുവെന്ന് കരുതിയാണ് ആക്രമണം. യുവാവിൻ്റെ ഭാര്യാസഹോദരൻ മറ്റൂർ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വീടിൻ്റെ മുൻവശത്തുള്ള റോഡിലേക്ക് വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു. തടയാൻ ചെന്ന ഭാര്യയെയും സഹോദരനെയും ഇവർ ആക്രമിച്ചു. നോയലിനെതിരെ നെടുമ്പാശ്ശേരി, കാലടി പോലീസ് സ്റ്റേഷനുകളിലായി നാലു കേസുകൾ വേറെയുണ്ട്.

അർജുൻ, എബിൻ എന്നിവർക്കെതിരെ കാലടി പേലീസ് സ്‌റ്റേഷനിൽ ഓരോ കേസുകൾ വീതം നിലവിലുണ്ട്. ഇൻസ്പെക്ടർ എം.എസ്.ഷാജൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ മാരായ പി.എം. റാസിഖ്, കെ.എ. നജീബ്, എം.റ്റി. ജോഷി, എഎസ്ഐ മാരായ മനോജ്, ഡി.ബിന്ദു, സിപിഒ മാരായ സിജു, നിസാം, അനൂപ് എന്നിവരാണ് ഉണ്ടായിരുന്നത്.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here