Wednesday, May 15, 2024

അനിൽ 25 ലക്ഷം വാങ്ങിയതിനു തെളിവ്, ശോഭ സുരേന്ദ്രനും 10 ലക്ഷം വാങ്ങിയിട്ട് തിരിച്ചുതന്നില്ല

Social media share

അനിൽ ആന്റണി 25 ലക്ഷ വാങ്ങിയതിന്റെ തെളിവായി കവർ വാങ്ങുന്ന ചിത്രവും വിളിച്ച ഫോൺ നമ്പറുമാണ് നന്ദകുമാർ പുറത്തുവിട്ടത്. ശോഭ സുരേന്ദ്രൻ സ്ഥലം നല്കാമെന്ന വ്യവസ്ഥയിൽ 10 ലക്ഷം രൂപ ബാങ്ക് വഴി വാങ്ങിയെന്നും പണം തിരികെ നല്്കിയില്ലെന്നും ആരോപിച്ചു. തന്റെ അഭിഭാഷകനെ ഹൈക്കോടതി സ്റ്റാൻഡിങ് കൗൺസിലിൽ നിയമിക്കാൻ അനിൽ ആന്റണി 25 ലക്ഷം കൈപ്പറ്റി. നിയമനം നടന്നില്ല. തുടർന്ന് കോൺഗ്രസ് നേതാക്കളുടെ മാധ്യസ്ഥതയിൽ പലതവണയായി പണം തിരികെ ത്ന്നുവെന്ന് നന്ദകുമാർ നേരത്തെ പ്രസ്താവിച്ചിരുന്നു. ആനിൽ ആന്റണി നിഷേധിച്ചാൽ തെളിവ് പുറത്തുവിടുമെന്നും വ്യക്തമാക്കി.

ചൊവ്വാഴ്ച ഡൽഹിയിൽ പത്ര സമ്മേളനത്തിലാണ് അനിൽ ആന്റണി പണം നൽകിയെന്ന് ബലപ്പെടുത്തുന്ന ചില രേഖകൾ ഹാജരാക്കിയത്. പണം കൈമാറിയ ഡൽഹിയിലെ സാഗർ രത്‌ന ഹോട്ടലിന്റെ പുറത്ത് ദുബായ് ഡ്യൂട്ടി പെയ്ഡിന്റെ കവറുമായി നന്ദകുമാർ നിൽക്കുന്നതിന്റെയും കവർ വാങ്ങുന്നതിന്റെയും ചിത്രങ്ങളാണ് മാധ്യമങ്ങൾക്ക് മുന്നിൽ നന്ദകുമാർ പ്രദർശിപ്പിച്ചത്. അനിലിന്റെ പുതിയ ഗൂഢസംഘമെന്ന് പറഞ്ഞ് നരേന്ദ്രമോദിക്കൊപ്പം അനിൽ ആന്റണി, ആൻഡ്രൂസ് ആന്റണി എന്നിവർ നിൽക്കുന്ന ചിത്രവും നന്ദകുമാർ പുറത്തുവിട്ടു. അനിൽ ആന്റണിയെ ഇത്തരം വേലകൾ പഠിപ്പിച്ചത് ആൻഡ്രൂസ് ആന്റണിയാണെന്നും കാലാകാലങ്ങളായി പ്രധാനമന്ത്രിയുടെ ഓഫീസുമായി ഇയാൾ ബന്ധപ്പെടുന്നുണ്ടെന്നും നന്ദകുമാർ ആരോപിച്ചു. ഇപ്പോൾ ഇവർ എൻഡിഎയ്‌ക്കൊപ്പമാണെങ്കിൽ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ ഈ സംഘം അവർക്കൊപ്പം പോകുമെന്നും നന്ദകുമാർ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയാണെന്നും പണം കടമായി വേണമെന്നും ആവശ്യപ്പെട്ടാണ് ശോഭ സുരേന്ദ്രൻ 10 ലക്ഷം വാങ്ങിയത്. തൃശൂരിലെ ശോഭയുടെ പേരിലുള്ള വസ്തു തനിക്ക് നൽകാമെന്നു പറഞ്ഞ് അതിന്റെ രേഖകളെല്ലാം കൈമാറി. തുടർന്ന് ഡൽഹി 2023 ജനുവരി നാലിന് ഡൽഹി പാർലമെന്റ് സ്ട്രീറ്റിലെ എസ്ബിഐ ശാഖയിൽനിന്ന് ശോഭയുടെ അക്കൗണ്ടിലേക്ക് പത്തു ലക്ഷം നൽകുകയായിരുന്നു. ഇതിന്റെ രസീതാണ് പുറത്തുവിട്ടത്.
ഇതേ വസ്തുവിൽ രണ്ടുപേരിൽനിന്ന് അവർ പണം കൈപ്പറ്റിയതിനാൽ വസ്തു ഇടപാട് നടന്നില്ല. പിന്നീട് പല തവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും തിരിച്ചുനൽകിയില്ലെന്നും നന്ദകുമാർ ആരോപിച്ചു.

ഡൽഹിയിലെ അശോക ഹോട്ടലിൽ അന്ന് കാണാൻ വന്നത് DL-02-CBB 4262 നമ്പറിലുള്ള ബ്രൗൺ നിറത്തിലുള്ള 2012 മോഡൽ ഹോണ്ട സിറ്റി കാറിലാണ്. ഇതും സത്യവാങ്മൂലത്തിലുണ്ട്. അന്നത്തെ തന്റെ ഡ്രൈവർ തന്റെ മൊബൈൽഫോണിൽ ദൃശ്യങ്ങൾ എടുത്തിട്ടുണ്ട്.

അബദ്ധം പറ്റാതിരിക്കാൻ ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് ശാഖയിലൂടെ ചെക്ക് വഴിയാണ് പണം നൽകിയത്. 2023 ജനുവരി നാലിനാണ് പണം നൽകിയത്. കരാറെഴുതിയല്ല പണം നൽകിയത്. ശോഭ സുരേന്ദ്രന്റെ ചിത്രമുള്ള ആധാരം ഉൾപ്പെടെ സ്ഥലത്തിന്റെ എല്ലാ രേഖകളുടേയും പകർപ്പ് തനിക്ക് നൽകി.
നന്ദകുമാറിന്റെ ആരോപണത്തിനു പിന്നിൽ കോൺഗ്രസ് ആണെന്നാണ് അനിൽ ആന്റണി പറയുന്നത്. തിരഞ്ഞെടുപ്പിനുശേഷം നന്ദകുമാറിനെതിരെ കേസ് കൊടുക്കുമെന്നും പറഞ്ഞു.

10 ലക്ഷം സ്ഥല ഇടപാടിനായി വാങ്ങിയെന്ന് സമ്മതിച്ച ശോഭ സുരേന്ദ്രൻ നന്ദകുമാർ ഉന്നത സിപിഎം നേതാവിനെ ബിജെപിയിൽ എത്തിക്കാൻ പണം ആവശ്യപ്പെട്ട് സമീപിച്ചുവെന്ന മറു ആരോപണവും ഉന്നയിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

4,599FansLike
3,912FollowersFollow
21,700SubscribersSubscribe

Latest Articles