Sunday, April 28, 2024

മോദി ഭരണഘടനയെ ദുർബമാക്കി: രമേശ് ചെന്നിത്തല

Social media share

ഇടുക്കി : നരേന്ദ്ര മോദിയുടെ കഴിഞ്ഞ പത്ത് വർഷങ്ങൾ ഭാരതത്തിൻ്റെ ഭരണഘടനയെ ദുർബലപ്പെടുത്തിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.

ഒരോ വർഷവും 2 കോടി യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന ഗ്യാരണ്ടി നൽകി അധികാരത്തിൽ എത്തിയ മോദി സർക്കാർ ഭാരതത്തിലെ യുവാക്കളെയും വഞ്ചിച്ചു.

മോദിയുടെ പത്ത് വർഷത്തെ ഭരണം ഇന്ത്യയിൽ കൂടുതൽ യുവാക്കളെ തൊഴിൽ രഹിതരാക്കി മാറ്റി. വണ്ടിപ്പെരിയാറിൽ നടന്ന യുഡിഎഫ് പീരുമേട് കൺവെൻഷനിൽ ഉദ്ഘടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

എംപി ഫണ്ട് പാഴക്കിയെന്നത് ഇടതുപക്ഷത്തിൻ്റെ വ്യാജ ആരോപണം മാത്രമാണെന്ന് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പറഞ്ഞു. മുൻ എം.പി ചെലവഴിക്കാത്ത 1.92 കോടി രൂപ ഉൾപ്പെടെ 19.45 കോടി രൂപയുടെ 353 പദ്ധതികൾ എംപി ഫണ്ട് വഴി ഭരണാനുമതി ലഭ്യമായതായി ഡീൻ പറഞ്ഞു.

കോവിഡ് രൂക്ഷമായ കാലത്ത് ഓക്സിജൻ പ്ലാൻ്റ് ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ യാഥാർഥ്യമാക്കിയത് എംപി ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ്. നുണ ആവർത്തിച്ചു പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഗീബൽസിയൻ തന്ത്രമാണ് ഇടതുപക്ഷം ഉപയോഗിക്കുന്നതെന്ന് ഡീൻ ആരോപിച്ചു.

ആൻ്റണി ആലഞ്ചേരി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ സിറിയക്ക് തോമസ്, കെ.എം.എ ഷുക്കൂർ, എസ് അശോകൻ, സി.പി മാത്യൂ, എ.കെ മണി, റോയി കെ പൗലോസ്, ജോയി വെട്ടിക്കുഴി, ഇ.എം അഗസ്തി, ഇബ്രാഹിംക്കുട്ടി കല്ലാർ, ജോയി തോമസ്, എം.ജെ ജേക്കബ്ബ്, ജി. ബേബി, തോമസ് രാജൻ, സുരേഷ് ബാബു, എം.എൻ ഗോപി, കോശി, മുഹമ്മദ് ഷാജി, ബിജു പോൾ, എൽ. രാജൻ, അബ്ദുൾ അസീസ്, ജി. വർഗ്ഗീസ്, ആൻ്റണി കുഴിക്കാട്ട്, ബിനു ജോൺ, ഷാജി പൈനാടത്ത്, പി.ആർ അയ്യപ്പൻ, അബ്ദുൾ റഷീദ്, ആർ ഗണേഷ്, ബെന്നി പെരുവന്താനം, റോബിൻ കാരക്കാട്ട്, ജോർജ് ജോസഫ്, അരുൺ പൊടിപ്പാറ, വിജയകുമാർ എന്നിവർ സംസാരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

4,599FansLike
3,912FollowersFollow
21,600SubscribersSubscribe

Latest Articles