Top 5 This Week

Related Posts

സ്വർണ്ണമാല കവർച്ച :യുവതി അറസ്റ്റിൽ

വാരാപ്പുഴ : വൃദ്ധയെ ആക്രമിച്ച് സ്വർണ്ണമാല കവർച്ച ചെയ്ത കേസിൽ യുവതി അറസ്റ്റിൽ. കോട്ടുവള്ളി കൂനമ്മാവിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി അശ്വതി (28) യെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരുടെ അയൽവക്കത്ത് താമസിക്കുന്ന 76 വയസ്സുള്ള വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച് കഴുത്തിൽ കിടന്നിരുന്ന ഒന്നര പവൻ വരുന്ന സ്വർണ്ണ മാലയാണ് കവർച്ച ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പല ക്രിമിനൽ കേസുകളിലും പ്രതിയാണ് അശ്വതിയെന്ന് പോലീസ് അറിയിച്ചു

നോർത്ത് പറവൂർ ഇൻസ്‌പെക്ടർ ഷോജോ വർഗീസിന്റെ നേതൃത്വത്തിൽ വരാപ്പുഴ സബ് ഇൻസ്‌പെക്ടർമാരായ റസാഖ്, ബിജു, എ എസ് ഐ ഷീജ, സി പി ഒ മാരായ രാഹുൽ, രതി രാജ്, ജിതിൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles