എറണാകുളം: ഹ്യൂമൺ റൈറ്റ്സ് ഫെഡറേഷൻ (എച്ച്.ആർഎഫ്) സംസ്ഥാന നേതൃസംഗമം ആലുവ നിർമ്മല ഹയർ സെക്കണ്ടറി സ്ക്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ആലുവ ഡി.വൈ. എസ് പി ബാബുകുട്ടൻ എൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ പ്രസിഡണ്ട് രജ്ഞിത് പി ചാക്കോ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. ദേശീയ ജനറൽ സെക്രട്ടറി അർഷാദ് ബിൻ സുലൈമാൻ ദേശീയ വർക്കിംഗ് പ്രസിഡണ്ട് ഫാ : തോമസ് മരുതൂർ, ഫാ: ഡോ ഷിൻ്റോ ചാലിൽ, വനിതാ വിംഗ് ദേശീയ പ്രസിഡണ്ട് ശ്രീകല പി എന്നിവരും സംസാരിച്ചു. എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഡോ ചന്ദ്രബിന്ദു സ്വാഗതം പറഞ്ഞു.

