Thursday, May 16, 2024

തേക്കടിയുടെ പ്രൗഢി തിരിച്ചുകൊണ്ടുവരും- അഡ്വ. ജോയ്‌സ് ജോർജ്ജ്

Social media share

പീരുമേട്: തേക്കടിയുടെ ടൂറിസം പ്രൗഢിയും തനിമയും തിരിച്ചുകൊണ്ടുവരുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്‌സ് ജോർജ്ജ് പറഞ്ഞു. പീരുമേട് മണ്ഡലത്തിൻറെ വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരോട് സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. വിദേശികളും സ്വദേശിയരുമായ ലക്ഷക്കണക്കിന് വിനോദ് സഞ്ചാരികൾ നേരത്തെ തേക്കടിയിൽ എത്തുമായിരുന്നു.

സഞ്ചാരികൾക്ക് തേക്കടിയുടെ മനോഹാരിത കാണുന്നതിനുള്ള അവസരങ്ങളിൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് സഞ്ചാരികളിൽ കുറവുണ്ടാക്കിയത്. തേക്കടിയുടെ സ്വാഭിവകത നിലനിർത്തിക്കൊണ്ട് തന്നെ സുരക്ഷിതമായി ധാരാളം സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്നതിനുള്ള പ്രത്യേക പദ്ധതി തയ്യാറാക്കും. സംസ്ഥാന സർക്കാരുമായും ജനപ്രതിനിധികളുമായും കൂടിയാലോചിച്ച് പ്രത്യേക മാസ്റ്റർ പ്ലാൻ രൂപീകരിക്കുമെന്നും ജോയ്‌സ് ജോർജ്ജ് പറഞ്ഞു. തേക്കടിയും വാഗമണ്ണും പീരുമേടും പരുന്തുംപാറയും പാഞ്ചാലിമേടും അമ്മച്ചിക്കൊട്ടാരവും കുട്ടിക്കാനവും പള്ളിക്കുന്ന് സെമിട്രി ടൂറിസവും ഏലപ്പാറ വ്യൂ പോയിൻറും എല്ലാമുൾപ്പെടുത്തി സമഗ്രമായ ടൂറിസം പദ്ധതിക്ക് രൂപം നൽകും. വാഗമണ്ണിൽ സ്വദേശി ദർശൻ ടൂറിസം പദ്ധതിയിൽ 100 കോടിയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞതുപോലെ കൂടുതൽ ടൂറിസം ഫണ്ടുകൾ ലഭ്യമാക്കുമെന്നും ജോയ്‌സ് ജോർജ്ജ് പറഞ്ഞു.

രാവിലെ 7 ന് കുട്ടിക്കാനത്തു നിന്നും ആരംഭിച്ച് ഉപ്പുതറ, ചപ്പാത്ത്, 35-ാം മൈൽ, പെരുവന്താനം, ഏന്തയാർ, കൊക്കയാർ എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി. തുടർന്ന് രാത്രി 8 ന് വണ്ടിപ്പെരിയാറിൽ വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന നൈറ്റ് മാർച്ചിലും പങ്കെടുത്തു.
ചിത്രം: പീരുമേട് തേയില ഫാക്ടറി ജീവനക്കാരോട് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജ്ജ് വോട്ട് അഭ്യർത്ഥിക്കുന്നു

ജോയ്‌സ് ജോർജ്ജ് ഇന്ന് ദേവികുളത്തും നാളെ മൂവാറ്റുപുഴയിലും

ചെറുതോണി: എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജ്ജ് ഞായറാഴ്ച ദേവികുളം മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 7 ന് മൂന്നാറിൽ തുടക്കം. തുടർന്ന് ദേവികുളം പഞ്ചായത്തിൽ പര്യടനം നടത്തും. എഐടിയുസിയുടെ നേതൃത്വത്തിൽ മൂന്നാറിൽ ചേരുന്ന സി.എ. കുര്യൻ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും. ഒരു മണി മുതൽ മറയുർ പഞ്ചായത്തിൽ പര്യടനം നടത്തും. തിങ്കളാഴ്ച മൂവാറ്റുപുഴ മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ കാണും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

4,599FansLike
3,912FollowersFollow
21,700SubscribersSubscribe

Latest Articles