Wednesday, May 15, 2024

ബില്ലുകൾക്ക് വൈകിപ്പിക്കുന്നു ; രാഷ്ട്രപതിക്കെതിരേ കേരളം സുപ്രീം കോടതിയിൽ

Social media share

നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി വൈകിപ്പിക്കുന്നതിനെതിരേ രാഷ്ട്രപതിക്കെതിരേ കേരളം. സുപ്രിം കോടതിയിൽ ഹർജി നൽകി.
കാരണം വ്യക്തമാക്കാതെ അനുമതി വൈകിപ്പിക്കുന്ന രാഷ്ട്രപതിയുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നാണ് കേരളം ഹർജിയിൽ ചൂണ്ടികാണിച്ചിരിക്കുന്നത്.

സംസ്ഥാന ചീഫ് സെക്രട്ടറിയാണ് രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേർത്ത് സുപ്രീം കോടതിയിൽ റിട്ട് ഫയൽ ചെയ്തത്. രാഷ്ട്രപതിയുടെ നടപടി ഭരണഘടനയുടെ 14, 200, 201 എന്നീ വകുപ്പുകളുടെ ലംഘനവുമാണെന്നാണ് കേരളത്തിന്റെ വാദം.
ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനുള്ള ബില്ല്, സർവകലാശാല നിയമ ഭേദഗതി ബില്ല്, വൈസ് ചാൻസലർമാരെ നിർണയിക്കുന്ന സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ അധികാരം കുറയ്ക്കാനുള്ള ബില്ല്, ക്ഷീര സംഘം സഹകരണ ബില്ല് എന്നിവയ്ക്കാണ് രാഷ്ട്രപതി അനുമതി വൈകിപ്പിക്കുന്നത്.
സംസ്ഥാന നിയമസഭയുടെ അധികാര പരിധിയിൽ വരുന്ന വിഷയങ്ങളിലാണ് രാഷ്ട്രപതി അനുമതി വൈകിപ്പിക്കുന്ന നാല് ബില്ലുകളും. അതിനാൽ സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറുന്നതാണ് ബില്ലുകൾക്ക് അനുമതി നിഷേധിച്ചുകൊണ്ടുള്ള നടപടി എന്നാണ് കേരളം റിട്ട് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.
സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശിയാണ് കേരളത്തിന്റെ ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.
ചീഫ് സെക്രട്ടറിയും ടി.പി. രാമകൃഷണൻ എം.എൽ.എയുമാണ് ഹർജിക്കാർ. രാഷ്ട്രപതിയുടെ പ്രൈവറ്റ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഗവർണർ, ഗവർണറുടെ ഓഫീസിലെ അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരാണ് ഹർജിയിലെ എതിർ കക്ഷികൾ.

ഇതിനിടെ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പരിഗണനയിലുള്ള ബില്ലുകൾ വൈകിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും രാഷ്ട്രപതി ഉൾപ്പെടെ എല്ലാവരും ഭരണഘടനക്ക് കീഴിലാണെന്നും മന്ത്രി പി. രാജീവ്. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നുവെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചതിനെ തുടർന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

നിയമസഭ പാസാക്കിയ ബില്ലുകൾ അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്ന് സുപ്രിംകോടതി ഉത്തരവുണ്ടെന്നും രാഷ്ട്രപതിയുടെ അനുമതി ആവശ്യമായ പ്രത്യേക വിഭാഗത്തിൽപെടുന്ന ബില്ലുകളല്ല ഇവയെന്നും അദ്ദേഹം പറഞ്ഞു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

4,599FansLike
3,912FollowersFollow
21,700SubscribersSubscribe

Latest Articles