Home NEWS ഇന്ത്യക്കാർക്കുള്ള വീസാ രഹിത യാത്രാ സൗകര്യം അവസാനിപ്പിക്കാൻ മലേഷ്യ 

ഇന്ത്യക്കാർക്കുള്ള വീസാ രഹിത യാത്രാ സൗകര്യം അവസാനിപ്പിക്കാൻ മലേഷ്യ 

0
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി:  ഇന്ത്യൻ പൗരന്മാർക്ക് അനുവദിച്ചിരുന്ന 30 ദിവസത്തെ വീസാ രഹിത യാത്രാ സൗകര്യം അവസാനിപ്പിക്കാൻ മലേഷ്യ. 2027 ജനുവരി ഒന്ന് മുതൽ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ യാത്ര ചെയ്യുന്നതിന് മുൻകൂട്ടി വീസ നേടണം. നവംബർ 17-ന് മലേഷ്യൻ ഇമിഗ്രേഷൻ വകുപ്പ് പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വീസാ രഹിത യാത്രാ സൗകര്യം ദുരുപയോഗം ചെയ്യപ്പെടുന്നതായി കണ്ടെത്തിയതാണ് തീരുമാനത്തിന് പിന്നിലെ പ്രധാന പശ്ചാത്തലം. ഈ സൗകര്യം ഇന്ത്യൻ വിനോദസഞ്ചാരികളുടെ വരവ് വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. 2025-ൽ 15.6 ലക്ഷത്തിലധികം ഇന്ത്യൻ വിനോദസഞ്ചാരികൾ മലേഷ്യ സന്ദർശിച്ചതായാണ് കണക്ക്. വിനോദസഞ്ചാരത്തിനായി മലേഷ്യയിലെത്തുന്ന ചില ഇന്ത്യക്കാർ ജോലി അന്വേഷിക്കുന്നതായും വ്യാജ ജോലി വാഗ്ദാനങ്ങളിൽ കുടുങ്ങുന്നതായും ഇന്ത്യൻ ഹൈക്കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. 

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version