LATEST NEWS

Related Posts

LOCAL NEWSസ്‌കൂള്‍ മുറ്റത്തൊരു ഔഷധതോട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു

സ്‌കൂള്‍ മുറ്റത്തൊരു ഔഷധതോട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു

മൂവാറ്റുപുഴ – റോട്ടറി ക്ലബ്ബ് മൂവാറ്റുപുഴ ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്‌കൂള്‍ മുറ്റത്തൊരു ഔഷധതോട്ടം പദ്ധതി മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി ഉദ്ഘാടനം ചെയ്തു.

മാറാടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് അഡ്വ. ജോണി മെതിപ്പാറ അദ്ധ്യക്ഷം വഹിച്ചു. പ്രിന്‍സിപ്പാള്‍ ഫാത്തിമ, റോട്ടറി ക്ലബ്ബ് സെക്രട്ടറി ഡോ. ജോണ്‍സി മണിത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു. ഔഷധതോട്ടം ആരംഭിക്കുന്നതിന് ആവശ്യമായ ഔഷധ ചെടികള്‍ റോട്ടറി ക്ലബ്ബ് സ്‌കൂളിന് നല്‍കി.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.