Top 5 This Week

Related Posts

സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ മാത്യുസ് വര്‍ക്കിയെ കളത്തിലിറക്കി യു.ഡി.എഫ്

ജില്ലാ പഞ്ചായത്ത് വാളകം

മൂവാറ്റുപുഴ : ജയപരാജയങ്ങള്‍ മാറി മറിയുന്ന ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷനില്‍ സിറ്റിങ്‌സീറ്റ് നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് മാത്യുസ് വര്‍ക്കിയെ യു.ഡി. എഫ് രംഗത്തിറക്കിയിരിക്കുന്നത്.
രണ്ടു തവണ പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന മാത്യുസ് വര്‍ക്കി രാഷ്ട്രീയ സാമൂഹ്യരംഗത്ത് അറിയപ്പെടുന്ന നേതാവാണ്.
1995, 2010, 2015, 2020 നാല് തവണ പായിപ്ര ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍നിന്ന് മെമ്പറായി വിജയിച്ചു. 2015 ല്‍ പ്ഞ്ചായത്ത് വൈസ് പ്രസിഡന്റ്, 2102-14 , 2020 -2023 കാലത്ത് പ്രസിഡന്റായും ചുമതല വഹിച്ചു. നിലവില്‍ മൂവാറ്റുപുഴ പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്ക് പ്രസിഡന്റ്, തൃക്കളത്തൂര്‍ പബ്‌ളിക് ലൈബ്രറി പ്രസിഡന്റ് ചുമതല വഹിക്കുന്നു.

എബനേസര്‍ ഹൈസ്കൂളിൽ അഞ്ചാം ക്ലാസില്‍ ലീഡറായാണ് തുടക്കം. പിന്നീട് കെ.എസ്.യു വിന്റെ നേതാവായി മാറി. ഐരാപുരം എസ്എസ് വി കോളേജില്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായിരുന്നു. 93-94 കാലത്ത് കോളേജ് യൂണിയന്‍ ചെയര്‍മാനായി. മൂവാറ്റുപുഴ താലൂക്ക് കെ.എസ്.യു പ്രസിഡന്റ്, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് -പ്രസിഡന്റ്, സെക്രട്ടറി, മൂവാറ്റുപുഴ മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘം സ്ഥാപക പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles