Top 5 This Week

Related Posts

മൂവാറ്റുപുഴ ബ്‌ളോക്ക് നെജി മൈതീൻ പ്രസിഡന്റ്, സാബുജോൺ വൈസ് പ്രസിഡന്റ്

മൂവാറ്റുപുഴ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റായി നെജി മൈതീനെയും, വൈസ് പ്രസിഡന്റായി സാബു ജോണിനെയും യു.ഡി.എഫ് പ്രഖ്യാപിച്ചു. യു.ഡി.എഫിന് ചരിത്ര വിജയം സമ്മാനിച്ച ബ്ലോക്ക് പഞ്ചായത്തിൽ ഇക്കുറി പ്രതിപക്ഷമില്ല. 14 അംഗ ഭരണ സമിതിയില്‍ എല്ലാവരും യു.ഡി.എഫ് പ്രതിനിധികളാണ്. കോണ്‍ഗ്രസ്- 10, കേരളാ കോണ്‍ഗ്രസ് -2, മുസ്ലിം ലീഗ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില

പായിപ്ര ഡിവിഷനിൽ നിന്ന് വിജയിച്ച നെജി മൈതീൻ യൂത്ത് കോൺഗ്രസ് ബ്ളോക്ക് സെക്രട്ടറി, പേഴയ്ക്കാപ്പിള്ളി വനിതാ സഹകരണ സംഘം പ്രസിഡന്റ് എന്നീ ചുമതലകളും വഹിക്കുന്നുണ്ട്്. പായിപ്ര പഞ്ചായത്ത്് അംഗം, ആരോഗ്യ വിദ്യാഭ്യാസ സഥിരം സമിതി അദ്ധ്യക്ഷ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
സാബു ജോൺ കോൺഗ്രസ് മൂവാറ്റുപുഴ ബ്‌ളോക്ക് പ്രസിഡന്റാണ്. മാറാടി റൂറൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും സേവനമനുഷ്ടിക്കുന്നുണ്ട്്്. മേക്കടമ്പ് ഡിവിഷനിൽനി്ന്നാണ് വിജയിച്ചത്. ആദ്യ രണ്ടര വർഷം സാബുജോണും തുടർന്ന് രണ്ടര വർഷം സുബാഷ്് കടയ്‌ക്കോടും വൈസ്-പ്രസിഡന്റാകും. സുബാഷ് കടയ്‌ക്കോട് കോൺഗ്രസ് മഞ്ഞള്ളൂർ ബ്ലോക്ക് പ്രസിഡന്റാണ്.

പ്രസിഡന്റ് സ്ഥാനം രണ്ടു വർഷം നെജി മൈതീൻ, ഒരു വർഷം ബിന്ദു ജോർജ്, അവസാന രണ്ടു വർഷം മേഴ്‌സി ജോർജ് എന്നിങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles