Home DISTRICT NEWS കണ്ണൂരിൽ 65,000 രൂപയുടെ വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പിടികൂടി

കണ്ണൂരിൽ 65,000 രൂപയുടെ വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പിടികൂടി

0

കണ്ണൂർ: വ്യാജവും ഗുണനിലവാരമില്ലാത്തതുമായ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ സംസ്ഥാനത്ത് പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി കണ്ണൂരിൽ 65,000 രൂപയുടെ ലിപ്സ്റ്റിക്കുകളും ലിപ്ബാമുകളും പിടിച്ചെടുത്തു. ‘ഓപ്പറേഷൻ സൗന്ദര്യ’യുടെ ഭാഗമായി കണ്ണൂർ താളിക്കാവ് റോഡിലെ എസ്.കെ. നോവെൽറ്റി എന്ന കോസ്മെറ്റിക് മൊത്തവ്യാപാര സ്ഥാപനത്തിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.

നിർമാതാക്കളുടെ പേരും നിയമപ്രകാരം പാക്കറ്റുകളിൽ രേഖപ്പെടുത്തേണ്ട മറ്റ് വിവരങ്ങളും ഉൽപ്പന്നങ്ങളിൽ ഉണ്ടായിരുന്നില്ല. തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയ ഉൽപ്പന്നങ്ങൾ കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള മനോഹരമായ പാക്കിങ്ങിലാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നത്.

കണ്ണൂർ അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ കെ.വി. സുധീഷിന്റെ നിർദേശപ്രകാരം ഡ്രഗ്സ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സ്ഥാപനത്തിനെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ കോടതിയിൽ ഹാജരാക്കും. ഉൽപ്പന്നങ്ങളുടെ സാമ്പിളുകൾ രാസപരിശോധനയ്ക്ക് അയച്ച് അവയുടെ ഘടനയും സുരക്ഷിതത്വവും പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version