LATEST NEWS

Related Posts

MOREBUSINESSപൈനാപ്പിളിന് റെക്കോഡ് വില ; കിലോയ്ക്ക് 55

പൈനാപ്പിളിന് റെക്കോഡ് വില ; കിലോയ്ക്ക് 55

മൂവാറ്റുപുഴ: പൈനാപ്പിൾ വില റെക്കോഡിലേക്ക്. കിലോയ്ക്ക് 55 രൂപയായി ഉയർന്നു. കഴിഞ്ഞ പത്തുവർഷത്തിനിടെ മഴക്കാല സീസണിൽ ലഭിക്കുന്ന ഏറ്റവും കൂടിയ വിലയാണിത്.

് 2022ൽ കടുത്ത വേനലിൽ മാത്രം 60 രൂപയായി ഉയർന്നിരുന്നു. 2015ൽ 15 രൂപയായിരുന്നു വില. 2016ൽ ഇത് 45 രൂപയായി ഉയർന്നെങ്കിലും പിന്നീട് 2022 ൽ 60 എത്തി. 2023 ൽ 38 രൂപയായിരുന്നു മഴക്കാല സീസണിൽ ലഭിച്ചത്

ഇതാണ് ഈ വർഷം 55 ൽ എത്തിയിരിക്കുന്നത്. ചില്ലറ വിൽപന നടത്തുന്നത് 70 രൂപമുതൽ 80 രൂപയ്ക്കാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കടക്കം വൻതോതിൽ ചരക്കിന് ആവശ്യമുയർന്നതാണ് വില വർധനക്ക് കാരണം. ഉല്പാദനം കുറഞ്ഞതും വില വർധനവിന് കാരണമാണെന്ന് വ്യാപാരികൾ പറയുന്നു.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.