Home LAW & ORDER അരിയിൽ ഷൂക്കൂർ ; പൈശാചികമായ കൊലപാതക കേസിൽ വിധി ഇന്ന്

അരിയിൽ ഷൂക്കൂർ ; പൈശാചികമായ കൊലപാതക കേസിൽ വിധി ഇന്ന്

0
4

കൊച്ചി : എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന   കണ്ണൂര്‍  പട്ടുവം അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ എറണാകുളം സിബിഐ സ്പെഷ്യല്‍ കോടതി ഇന്ന് വിധി പറയും.

കേരളത്തിലെ ഏറ്റവും പൈശാചികമായ രാഷ്ട്രീയ കൊലപാതക കേസില്‍  പ്രതികള്‍ കുറ്റക്കാരാണോയെന്ന വിധിയാണ് വരുന്നത്. ശിക്ഷ പിന്നീടാവും പ്രഖ്യാപിക്കുക. 

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജന്‍, മുന്‍ എംഎല്‍എ ടി.വി. രാജേഷ് ഉള്‍പ്പെടെ 31 പ്രതികളാണ് വിചാരണ നേരിട്ടത്. 33 പ്രതികളില്‍ രണ്ടുപേര്‍ മരണപ്പെട്ടു. 2012  ഫെബ്രുവരി 20 നാണ് അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സക്കരിയയ്ക്കും വെട്ടേറ്റു.

ഫയൽ ചിത്രം

പട്ടുവം അരിയില്‍ സിപിഎം-മുസ്ലീം ലീഗ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പട്ടുവത്ത് എത്തിയ അന്ന്  സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്‍, കല്ല്യാശ്ശേരി എം.എല്‍.എ ആയിരുന്ന ടി.വി.രാജേഷ് എന്നിവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞതിന് പ്രതികാരമായിട്ടാണ് കൊലപാതകമെന്നാണ് കേസ്.  സുഹൃത്തുക്കളെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നതിനുപോയ ഷൂക്കൂറിനെയും സക്കറിയെയും അക്രമികള്‍ വളയുകയായിരുന്നു.  ഷൂക്കൂറിനെ  ബലമായി പിടിച്ചുകൊണ്ടുപോയി കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് രണ്ടര മണിക്കൂറോളം വിചാരണ നടത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സക്കറിയ ഓടി രക്ഷപ്പെട്ടു. 
കാര്‍ തടഞ്ഞതിനെ തുടര്‍ന്ന്  പി.ജയരാജനും, ടി.വി. രാജേഷും  തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ആശുപത്രിയിലെ   315-ാം നമ്പർ മുറിയിൽ ഗൂഢാലോചന നടന്നെന്നാണ് സി.ബി.ഐയുടെ കുറ്റപത്രം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ മകന്‍ ഉള്‍പ്പെടെ സിപിഎം. ഡി.വൈ.എഫ്. ഐ നേതാക്കള്‍ കേസില്‍ പ്രതികളാണ്. ഷൂക്കൂറിന്‍റെ മാതാവിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം  2106 ലാണ് കേസ് സിബിഐ  ഏറ്റെടുത്തത്.  വളരെ ക്രൂരമായ കൊലപാതകമെന്ന നിലയില്‍  കോടതി വിധിയും ഏറെ ചര്‍ച്ച ചെയ്യപ്പെടും  

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here