കുവൈത്തിലെ അലി അൽ സലേം വ്യോമതാവളത്തിന് നേരെ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇറാൻ സൈന്യം. ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ (IRNA) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വ്യോമതാവളത്തിലെ യുഎസ് ഡ്രോൺ, മിസൈൽ സംവിധാനങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഇറാൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, കുവൈത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ശത്രു ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുകയാണെന്ന് കുവൈത്ത് സൈന്യവും അറിയിച്ചിരുന്നു. എന്നാൽ ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കുവൈത്ത് സൈന്യം പുറത്തുവിട്ടിട്ടില്ല.
