പനമരം: ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കുണ്ടാല സ്വദേശി വി.എസ് ഷംസുദ്ധീൻ തൻ്റെ വാർഡിലെ സമഗ്ര വികസനം മാത്രമാണ് ലക്ഷ്യമെന്ന് മലനാട് വാർത്തയുടെ സ്ഥാനാർത്ഥിക്കൊപ്പം പരിപാടിയിൽ പറഞ്ഞു.
ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശമാണ് കുണ്ടാല ഒന്നാം വാർഡ്

ഗോത്രവർഗ്ഗ സമൂഹമടക്കം ഏറെ പിന്നോക്കാവസ്ഥയിലുള്ളവരാണ് ഈ വാർഡിലെ ജനങ്ങൾ. റോഡ് കുടിവെള്ളം പാർപ്പിട പ്രശ്നങ്ങളടക്കം നിരവധി വികസന പ്രവർത്തനങ്ങൾ ഒന്നാം വാർഡിൻ്റെ അനിവാര്യതയാണ്. മുൻകാലങ്ങളിൽ ഈ വാർഡിനെ പ്രതിനിധീകരിച്ചവരൊക്കെ കണ്ണടച്ച ഒട്ടെറെ വികസനങ്ങൾക്ക് ചിറക് മുളപ്പിക്കുക എന്നത് തന്നെയാണ് തൻ്റെ പ്രധാന ലക്ഷ്യം.1 കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ ജനപിന്തുണ തനിക്കുണ്ട്. എന്റെ നാട്ടിലെ സന്തോഷത്തിലും സങ്കടത്തിലും ഞാൻ നാട്ടുകാരോടൊപ്പം നിന്നിട്ടുണ്ട്.

കാറാണ് എന്റെ ചിഹനം. തനിക്ക് നൽകുന്ന വോട്ട് വെറുതെയാവില്ല. ജനങ്ങൾക്കൊപ്പം ചേർന്ന് നിന്ന് പ്രവർത്തിക്കുമെന്നും
വി എസ് ഷംസുദ്ധീൻ പറഞ്ഞു.
ഞാൻ എന്താണ് എങ്ങനെയാണ് എന്ന് എന്റ
നാട്ടുകാർക്ക് അറിയാം
ഞാൻ മത്സരിക്കുന്നത് ആരെയും തോൽപ്പിക്കാൻ അല്ല എന്റെ നാടിന്റെ നന്മയ്ക്ക് വേണ്ടിയാണെന്ന് ഷംസുദ്ധീൻ പറയുന്നു.


