Home ELECTION 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

0

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 57 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെുപ്പ് നടക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ ഇന്നാണ് വോട്ടെടുപ്പ്.

പഞ്ചാബിലെ 13 സീറ്റുകളിലും ഹിമാചൽ പ്രദേശിലെ നാല് സീറ്റുകളിലും ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ ഒമ്പത് മണ്ഡലങ്ങളിലും ബീഹാറിലെ എട്ട് മണ്ഡലങ്ങളിലും ഒഡീഷയിലെ ആറ് സീറ്റുകളിലും ജാർഖണ്ഡിലെ മൂന്ന് സീറ്റുകളിലും ചണ്ഡിഗഡിലുമാണ് വോട്ടെടുപ്പ് നടക്കുക. ഒഡീഷയിലെ ശേഷിച്ച 42 നിയമസഭാ മണ്ഡലങ്ങളിലേക്കും ഹിമാചൽ പ്രദേശിലെ ആറ് നിയമസഭാ സീറ്റുകളിലേക്കും ഇതോടൊപ്പം വോട്ടെടുപ്പ് നടക്കും.
കനത്ത ചൂട് ബിഹാറിലും ഉത്തർ പ്രദേശിലും തിരഞ്ഞെടുപ്പ് പോളിങിനെ എങ്ങനെ ബാധിക്കുമെന്ന്് ആശങ്കയുണ്ട്്്.

Exit mobile version