LATEST NEWS

Related Posts

LOCAL NEWSKANNURലോറിക്ക് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ലോറിക്ക് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍ ചിറ്റാരിപ്പറമ്പിലെ ക്വാറിയില്‍ ലോറിക്ക് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചയോടെയാണ് അപകടം. കൂത്തുപറമ്പ് നരവൂര്‍ പാറ സ്വദേശി സുധിയാണ് മരിച്ചത്.കൂത്തുപറമ്പ് കുമ്പളത്തൊടിയിലെ ചെങ്കല്‍ ക്വാറിയിലാണ് അപകടം.മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ലോറി ഡ്രൈവറായ സുധി ലോറിയിലേക്ക് ചെങ്കല്ല് കയറ്റുന്ന ജോലിയും ചെയ്യാറുണ്ടായിരുന്നു. ഇത്തരത്തില്‍ ലോറിയിലേക്ക് ചെങ്കല്ല് കയറ്റുന്ന സമയത്താണ് ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണത്. കല്ല് കയറ്റുന്ന ലോറിയുടെ പിന്‍ഭാഗം മുഴുവനായും മണ്ണിനടിയിലായതായാണ് പ്രാഥമിക വിവരം.

മണ്ണിനടിയില്‍ പൂര്‍ണമായും അകപ്പെട്ട നിലയിലാണ് സുധിയുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി സുധിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.