Wednesday, May 15, 2024

പിണറായി വിജയനെ എന്തുകൊണ്ടാണ് ഇ.ഡി. ചോദ്യം ചെയ്യാത്തതെന്ന് രാഹുൽ ഗാന്ധി

Social media share


കണ്ണൂർ:
മുഖ്യമന്ത്രി പിണറായി വിജയനെ എന്തുകൊണ്ടാണ് ഇ.ഡി. ചോദ്യം ചെയ്യാത്തതും ജയിലിൽ ആകാത്തതെന്നും രാഹുൽ ഗാന്ധി. ബി.ജെ.പിക്കെതിരെ സംസാരിക്കുന്നവർ വേട്ടയാടപ്പെടുമ്പോൾ കേരള മുഖ്യമന്ത്രിയെ കേന്ദ്രം ഒന്നും ചെയ്യാത്തത് എന്തുകൊണ്ടാണെന്നാണ് രാഹുലിന്റെ ചോദ്യം. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാർ ജയിലിലുള്ളപ്പോൾ കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയും സ്ഥാപനങ്ങളും സുരക്ഷിതമാണെന്നും രാഹുൽ ആരോപിച്ചു

‘രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാർ ജയിലിലായിട്ടും പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ല. ആരാണോ ബി.ജെ.പിക്കെതിരെ സംസാരിക്കുന്നത് അവരാണ് വേട്ടയാടപ്പെടുന്നത്. ഇ.ഡിയോ സി.ബി.ഐയോ കേരള മുഖ്യമന്ത്രിയെ ചോദ്യം ചെയ്‌തോ? ബി.ജെ.പിയെ ഏറ്റവുമധികം വിമർശിക്കുന്നയാളാണ് ഞാൻ. എന്നെ 24 മണിക്കൂറും വിമർശിക്കുകയാണ് കേരള മുഖ്യമന്ത്രി ചെയ്യുന്നത്’ രാഹുൽ ഗാന്ധി പറഞ്ഞു.

ബിജെപിക്കെതിരെ ആശയ പോരാട്ടം നടത്തുന്നു എന്ന് പിണറായി പറയുന്നു. എന്നാൽ അദ്ദേഹത്തിനെതിരെ ബിജെപി ഒന്നും ചെയ്യുന്നില്ല’ രാഹുൽ ഗാന്ധി പറഞ്ഞു. ആരെങ്കിലും ബിജെപിയെ ആക്രമിച്ചാൽ ബിജെപി 24 മണിക്കൂറും അവരുടെ പുറകേ ആയിരിക്കും രാഹുൽ ഗാന്ധി പറഞ്ഞു. കണ്ണൂർ, കാസർഗോഡ്, വടകര മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കൾക്ക് വോട്ട് അഭ്യർത്ഥിച്ചു കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി മാധ്യമങ്ങളെ ഉപയോഗിച്ച് എന്നെ വേട്ടയാടുകയാണ്. ലോക്‌സഭാ അംഗത്വം എടുത്തുകളഞ്ഞു. ഇ ഡി ചോദ്യം ചെയ്തു. ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കി. ആ വൃത്തികെട്ട വീട് വേണ്ടെന്ന സന്തോഷമാണ് എനിക്ക് തോന്നിയത്. ഭരണഘടനയെ കുറിച്ച് ചർച്ച ചെയ്യേണ്ടി വരുന്ന രാജ്യത്തെ ആദ്യ തെരഞ്ഞെടുപ്പാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഏക ഭാഷ അടിച്ചേല്പിക്കുന്നതിനെയും രാഹുൽ ഗാന്ധി വിമർശിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

4,599FansLike
3,912FollowersFollow
21,700SubscribersSubscribe

Latest Articles